ADVERTISEMENT

കൊച്ചി∙ കടൽ സസ്തനികൾ മത്സ്യബന്ധന വലകളുമായി സമ്പർക്കത്തിലെത്തുന്നുണ്ടോ എന്നു പഠിക്കാൻ  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്ട്) ഡ്രോൺ നിരീക്ഷണത്തിനു തുടക്കമിട്ടു. കൊച്ചി തീരത്തു നിന്ന് വംശനാശ ഭീഷണി നേരിടുന്ന ഒരുകൂട്ടം ഹംപ് ബാക് ഡോൾഫിനുകളുടെ ദൃശ്യം ഗവേഷണ സംഘം ചിത്രീകരിച്ചു.കടലാമ സംരക്ഷണത്തിന്റെ പേരിൽ യുഎസിലേക്കുള്ള കടൽച്ചെമ്മീൻ കയറ്റുമതിക്കു വിലക്ക് നേരിടുന്നതിനു പിന്നാലെ, കടൽ സസ്തനികളുടെ സംരക്ഷണ വിഷയവും ഭാവിയിൽ പ്രശ്നമാകുന്ന സാഹചര്യത്തിലാണു പഠനം.ഡ്രോൺ ഉപയോഗിച്ചു കടൽ സസ്തനികളെക്കുറിച്ചു പഠിക്കാനുള്ള രാജ്യത്തെ ആദ്യ സംരഭത്തിനാണു സിഫ്ട് തുടക്കമിട്ടതെന്നു ഡയറക്ടർ ജോർജ് നൈനാൻ പറഞ്ഞു. സിഫ്ടിലെ  ഡോ. പ്രജിത്ത്, പാരസ്‌ നാഥ്‌ ഝാ, ഡോ. ദിജു, ഡോ. റിതിൻ, ഋഷികേശ്, ഇമ്മാനുവേൽ എന്നിവരാണു സംഘാംഗങ്ങൾ. 

ഡോൾഫിൻ, തിമിംഗലം എന്നിവ ഉൾപ്പെടുന്ന കടൽ സസ്തനികളുടെ എണ്ണം, അവ നേരിടുന്ന പ്രശ്നങ്ങൾ, സംരക്ഷണ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പഠനത്തിനായി കേന്ദ്ര സർക്കാർ 2022ൽ ‘പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന’ പദ്ധതിയുടെ  കീഴിൽ വിവിധ ഗവേഷണ സ്ഥാപനങ്ങൾക്ക് 7 കോടി രൂപയുടെ പ്രോജക്ട് അനുവദിച്ചിരുന്നു. സംരക്ഷിത ജീവിവർഗം ആയതിനാൽ ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും എടുക്കുന്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ മാർഗത്തിൽ ത്രിമാന ദൃശ്യം ലഭിക്കാത്തതിനാൽ ഇവയുടെ നീന്തൽ രീതിയും മറ്റു ചലന പ്രത്യേകതകളും സംബന്ധിച്ചു വേണ്ടത്ര വ്യക്തത കിട്ടില്ല. ഡ്രോൺ ഉപയോഗിച്ചു ദൃശ്യങ്ങൾ പകർത്തുന്നതിലൂടെ ഈ  ന്യൂനത മറികടക്കാനാകും.

English Summary:

The Central Institute of Fisheries Technology (CIFT) is pioneering the use of drones to study marine mammals in India. Their research focuses on understanding how these animals, including endangered humpback dolphins, interact with fishing nets near Kochi. This initiative comes at a crucial time as marine conservation faces challenges, exemplified by recent export bans on sea cucumbers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com