ADVERTISEMENT

പിറവം∙രാമമംഗലത്തും പാമ്പാക്കുടയിലും കർഷകർക്ക് ആശ്വാസമായി മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നു പമ്പിങ് ആരംഭിച്ചു. വൈദ്യുതി ബിൽ കുടിശിക 1.30 കോടി  കവിഞ്ഞതോടെ കെഎസ്ഇബി വൈദ്യുതി വിഛേദിച്ചതു മൂലമാണു 4 മാസമായി പമ്പിങ് നിലച്ചത്. പരാതിയും പ്രതിഷേധവും ശക്തമായതോടെ ഇന്നലെ കെഎസ്ഇബി അധികൃർ വൈദ്യുതി പുനഃസ്ഥാപിച്ചു. പമ്പിങ് വൈകുന്നതു മൂലമുള്ള കർഷകരുെട ദുരിതം കഴിഞ്ഞ ദിവസം മനോരമ ചൂണ്ടിക്കാട്ടിയിരുന്നു. 4 മോട്ടറുകളാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പമ്പിങിന് ഉള്ളത്. ചെറുകിട ജലസേചന വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു മെതിപാറ പദ്ധതി.

ബിൽ തുക അടയ്ക്കുന്നതു സംബന്ധിച്ചു തർക്കം പരിഹരിക്കാൻ വൈകിയതോടെ പാടശേഖരങ്ങളിൽ ഉഴവു പോലും ആരംഭിക്കാനായില്ല . കനാലുകളിലൂടെ നീരൊഴുക്കു നിലച്ചത് കരഭൂമിയിലെ കൃഷികളെയും ബാധിച്ചു. മേഖലയിൽ  ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു നിയമസഭയിൽ പ്രമേയം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.

English Summary:

The Methappara Lift Irrigation Project in Piravom, crucial for farmers in Ramamangalam and Pambakuda, is operational again after a four-month disruption caused by unpaid electricity bills. The Kerala State Electricity Board (KSEB) disconnected the power supply due to dues exceeding ₹1.30 crore. Following strong protests and media attention, KSEB has now restored electricity, enabling the project to resume pumping water.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com