ADVERTISEMENT

കൊച്ചി∙ മൂവാറ്റുപുഴ കടാതി കാരണാട്ട് കാവ് റോഡ് പടിഞ്ഞാറേക്കര വീട്ടിൽ പി.ഇ.സുരേഷ് (68) അന്തരിച്ചു. പാർലമെന്റ് അംഗവും മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാനുമായിരുന്ന പി.പി.എസ്തോസിന്റെ മകനും മുൻ മുനിസിപ്പൽ കൗൺസിലറും മേള മുൻ പ്രസിഡന്റുമായ സുർജിത് എസ്തോസിന്റെ സഹോദരനുമാണ്.

മാറാടി എസ്തോസൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിച്ചു വരികയായിരുന്നു. കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരായും ട്രാക്കോ കേബിൾ കമ്പനിയുടെ സീനിയർ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കടാതിയിലെ വീട്ടിൽ ആരംഭിക്കും. തുടർന്ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാരം.

ഭാര്യ: ബിനു. മക്കൾ: അപ്പു (മുൻ എഡിറ്റർ, ഹിന്ദുസ്ഥാൻ ടൈംസ്, പിക്സ്റ്റോറി സ്ഥാപകൻ), അമ്മു (അഡ്വക്കേറ്റ്). മരുമക്കൾ: പ്രിയങ്ക കോത്തംരാജു (ഗേറ്റ്സ് ഡോക്ടറൽ സ്കോളർ, കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി), അഭിഷേക് ആനന്ദ് ഐഇഎസ് (ലോക ബാങ്ക് മുൻ ഇക്കണോമിസ്റ്റ്, ഇൻസൈനിയ പോളിസി റിസർച്ച് സ്ഥാപകൻ, മാനേജിങ് ഡയറക്ടർ).

English Summary:

PE Suresh, a prominent businessman from Muvattupuzha and founder of Marady Esthose Pvt Ltd, passed away at his residence. He was known for his contributions to the business community and his association with companies like Koothattukulam Meat Products and Traco Cable Company.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com