ADVERTISEMENT

പിറവം∙നിർമാണം ആരംഭിച്ചു രണ്ടര വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത പെരുവംമൂഴി റോഡിൽ അപകടങ്ങൾ തുടർച്ചയാകുന്നു. പാതി പൊളിച്ച കലുങ്കുകളും സംരക്ഷണ ഭിത്തികളുമെല്ലാമാണു രാത്രി വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. മിക്കയിടത്തും വഴി വിളക്കുകളും ഇല്ല. ഇതോടെ റോഡിന്റെ സ്ഥിതി അറിയാതെ എത്തുന്നവർ അപകടത്തിൽ പെടുന്നു.വെള്ളി രാത്രി കക്കാട് ജംക്‌ഷനു സമീപം മുളക്കുളം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽ പെട്ടു. പാതി എത്തിയ കോൺക്രീറ്റ് നിരപ്പിൽ തട്ടി മറിയുകയായിരുന്നുവെന്നാണു വിവരം. 

അടുത്ത ദിവസം കാവുങ്കടയ്ക്കു സമീപവും അപകടം ഉണ്ടായി. 98 കോടി രൂപ ചെലവിൽ ആരംഭിച്ച റോഡിന്റെ മാസങ്ങളായി നിലച്ചിരിക്കുകയാണ്.റോഡ് നിർമാണം സ്തംഭിച്ചതിനെതിരെ നാട്ടുകാർ കഴിഞ്ഞ ദിവസം പന്തം കൊളുത്തി പ്രതിഷേധിച്ചു. ഭാഗികമായി പൊളിച്ച പടവെട്ടി പാലത്തിനു പാലത്തിനു സമീപമായിരുന്നു പ്രതിഷേധം. ബേബിച്ചൻ തോമസ്, വിനോദ് പാമ്പ്രാസ്, രാജീവ് കല്ലുംകൂടം, ജോയി പാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

The Peruvanmuzhi road in Kerala, India, remains a hazard for motorists despite construction starting over two and a half years ago. Incomplete infrastructure, including half-demolished culverts and retaining walls, coupled with poor lighting, creates dangerous conditions. Recently, a scooter rider was injured after colliding with a partially constructed concrete surface.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com