ADVERTISEMENT

മൂവാറ്റുപുഴ∙ വാഹനങ്ങൾ പൊളിച്ചു ഭാഗങ്ങളാക്കുന്ന കേന്ദ്രം ദുരിതമാകുന്നതിൽ പ്രതിഷേധിച്ച് സമീപവാസികൾ ആർഡിഒയ്ക്കും പഞ്ചായത്തിനും പരാതി നൽകി. വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന പെരുമറ്റം കൂൾമാരിയിലെ കേന്ദ്രമാണ് ദുരിതം വിതയ്ക്കുന്നത്.ജനവാസ മേഖലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ആണു കേന്ദ്രം പ്രവർത്തിക്കുന്നത്. എവിടെ നിന്നാണ് എത്തിക്കുന്നത് എന്നറിയാത്ത വാഹനങ്ങൾ ഇവിടെ പൊളിച്ചു പല പാർട്സും ആക്കി മാറ്റുകയാണു ചെയ്യുന്നത്. ഇതിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മഴക്കാലത്ത് ഇവിടെ എത്തിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഓയിലും മറ്റു മാലിന്യങ്ങളും സമീപത്തുള്ള കിണറ്റിലും മറ്റും ഒഴുകി എത്തുന്നതായാണു പരാതി. ശബ്ദ മലിനീകരണവും രൂക്ഷമാണ്. മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെ ആണു വീണ്ടും സമീപത്തെ സ്ഥലം ഏറ്റെടുത്ത് കേന്ദ്രം വിപുലീകരിക്കാനുള്ള നീക്കം. ഇതിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്കും ആർഡിഒയ്ക്കും നൽകി.

English Summary:

A vehicle dismantling center in Koolmaari, Perumattam is facing backlash from local residents who claim it's causing pollution, noise, and potential health hazards. Residents are urging authorities to intervene and halt the center's expansion plans.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com