ADVERTISEMENT

മരട് ∙ ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നു കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ തിരച്ചിലിൽ ഗുണ്ടാ നേതാവ് തിരുവനന്തപുരം സ്വദേശി കെ.കെ.ഓംപ്രകാശ്(44) പിടിയിൽ. പോൾ ജോർജ് വധക്കേസുൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ്. ഓംപ്രകാശും കൊല്ലം സ്വദേശി ഷിഹാസും(45) തങ്ങിയിരുന്ന മുറിയിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നു പൊലീസ് കേസെടുത്തു. ഇവിടെ നിന്നു കൊക്കെയ്ൻ പൊടിയും കണ്ടെടുത്തു. ഷിഹാസിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. 

ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലിൽ മുറിയെടുത്തത്. ഇതിനു ശേഷം മലയാള സിനിമാ രംഗത്തെ ചിലരുൾപ്പെടെ കൂടുതൽ പേർ രാത്രിയിൽ ഈ മുറിയിലെത്തി മടങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മുറിയിൽ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നുള്ള പരിശോധനയും പൊലീസ് തുടരുന്നു. ഓംപ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ് തു. 1999 മുതൽ സംസ്ഥാനത്ത്  കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകൽ, വീടുകയറി ആക്രമണം, ലഹരി ഇടപാടുകൾ ഉൾപ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതാണ്.

English Summary:

A police raid on a Kundannur hotel led to the arrest of notorious gangster K.K. Omprakash, accused in multiple murder cases including the Paul George case. The raid, prompted by information about a drug party, also resulted in the seizure of cocaine and the arrest of another individual. The investigation is ongoing, with police probing potential connections to the Malayalam film industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com