ADVERTISEMENT

ജല വിതരണം മുടങ്ങും
പെരുമ്പാവൂർ ∙ വെങ്ങോല പ‍ഞ്ചായത്തിൽ ഇന്നു ശുദ്ധജലവിതരണം മുടങ്ങും.

വൈദ്യുതി മുടക്കം
കോന്തുരുത്തി പള്ളി പരിസര പ്രദേശങ്ങളിൽ 9 മുതൽ 5 വരെ.കതൃക്കടവ് ജംക്‌ഷൻ മുതൽ പുല്ലേപ്പടി പാലം വരെ 9 മുതൽ 12 വരെ.

റേഷൻ കാർഡ് മസ്റ്ററിങ്
ഇനിയും ഇകെവൈസി മസ്റ്ററിങ് ( ഇപോസ് മെഷിൻ മുഖാന്തിരമുള്ള ആധാർ അപ്‌ഡേഷൻ) ചെയ്യാത്ത മുൻഗണന (പിങ്ക്), അന്ത്യോദയ (മഞ്ഞ) കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് ഇന്നുകൂടി സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏതു റേഷൻ കടയിലും മസ്റ്ററിങ് സാധ്യമാണ്. റേഷൻ കാർഡിലെ പേര് കുറവ് ചെയ്തു പോകാതിരിക്കാൻ ഓരോ അംഗവും എത്രയും വേഗം ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുമായി നേരിട്ടു പോയി മസ്റ്ററിങ് നടത്തണം.

അധ്യാപക ഒഴിവ് 
പനയപ്പിള്ളി ഗവ.ഹൈസ്കൂൾ മട്ടാഞ്ചേരി∙ പനയപ്പിള്ളി ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഗണിതം ഒഴിവ്. കൂടിക്കാഴ്ച 14ന് 11ന്.കറുകപ്പിള്ളി ഗവ. സ്കൂൾ കോലഞ്ചേരി ∙ കറുകപ്പിള്ളി ഗവ. സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 10നു 2ന്.വെണ്ണിക്കുളം ഗവ. ജെബി സ്കൂൾ മാമല ∙ വെണ്ണിക്കുളം ഗവ. ജെബി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 9.30ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com