ADVERTISEMENT

കുറുപ്പംപടി ∙ കുറുപ്പംപടി–പാണംകുഴി റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് തൂമ്പയുമായിറങ്ങി. മനയ്ക്കപ്പടി പാണ്ടിക്കാട് ഭാഗത്ത് മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കും. വെള്ളം തോട്ടിലേക്കു പോകാത്തതാണു കാരണം.റോഡിനു മധ്യത്തിലുള്ള കുഴി കാണാതെ ഇരു ചക്ര വാഹനക്കാർ മറിഞ്ഞു വീണ് അപകടമുണ്ടാകുന്നുണ്ട്.കഴിഞ്ഞ ദിവസം പാണംകുഴി ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോയ ചിറങ്ങര മേരിക്കു വീണു നട്ടല്ലിനും കാലിനും പരുക്കേറ്റിരുന്നു.പരുക്കേറ്റയാൾ മുടക്കുഴ പഞ്ചായത്തു പ്രസിഡന്റ് പി.പി.അവറാച്ചനോട് പരാതി പറഞ്ഞിരുന്നു.ഇന്നലെ പെയ്ത മഴയിൽ റോഡിൽ നിറയെ വെള്ളം കിടക്കുന്നതു കണ്ടപ്പോഴാണ് പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടത്.അടുത്ത വീട്ടിൽ ചെന്ന് തൂമ്പ വാങ്ങി റോഡിലെ വെള്ളം കാഡ തോട്ടിലേക്കു പൊട്ടിച്ചു വിട്ടു. കുഴി കല്ലിട്ട് മൂടുകയും ചെയ്തു.

English Summary:

This article highlights the proactive approach of the Mudakkuzha Panchayat President in addressing waterlogging and a hazardous pit on the Kuruppampady-Panamkuzhi road, ensuring safer travel for residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com