ADVERTISEMENT

പെരുമ്പാവൂർ ∙ഭാരവാഹനങ്ങളും കെഎസ്ആർടിസി ദീർഘദൂര ബസുകളും സഞ്ചരിക്കുന്ന ഓൾഡ് മൂവാറ്റുപുഴ റോഡ് സമ്മാനിക്കുന്നത് ‘നടുവൊടിക്കും യാത്ര’വലിയ കുഴികൾ രൂപപ്പെട്ടതോടെ സഞ്ചാരം ദുരിതത്തിലായി. ഈ റോഡ് ഉപേക്ഷിച്ച് പലരും എംസി റോഡിലൂടെയാക്കി യാത്ര. കഴിഞ്ഞ ദിവസം സമീപത്തെ പ്ലൈവുഡ് കമ്പനി ഉടമകൾ ക്രഷർ പൊടിയും മെറ്റലും ഉപയോഗിച്ചു ചിലയിടത്തു കുഴികൾ മൂടിയെങ്കിലും ശാശ്വത പരിഹാരമായില്ല. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനെയും മേതല കല്ലിൽ– പുല്ലുവഴി റോഡിലെ മുടത്തോടിനെയും ബന്ധിപ്പിക്കുന്നതാണ് റോഡ്.

വട്ടക്കാട്ടുപടി ഭാഗത്താണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വട്ടക്കാട്ടുപടി  കവലയിലും ഇരു വശത്തും 200 മീറ്റർ ഭാഗത്തുമാണ് ഏറ്റവും കൂടുതൽ റോഡ് തകർന്നിരിക്കുന്നത്. ഒട്ടേറെ പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ ഭാരവാഹനങ്ങൾ നിരന്തരം പോകുന്ന വഴിയാണ്. വെയ്ബ്രിജ് പ്രവർത്തിക്കുന്നത് വട്ടക്കാട്ടുപടിയിലാണ്. ഇവിടേക്ക് നിരന്തരം വാഹനങ്ങൾ വരുന്നു.പ്ലൈവുഡ് കമ്പനികൾക്കു പുറമേ അതിഥിത്തൊഴിലാളികളുടെ താവളം കൂടിയാണു വട്ടക്കാട്ടുപടി. മൂവാറ്റുപുഴ ഭാഗത്തു നിന്നു വരുന്ന ദീർഘദൂര കെഎസ്ആർടിസി ബസുകൾ മലമുറിയിൽ തിരിഞ്ഞു ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നത് ഇതു വഴിയാണ്. ഇത്രയും തിരക്കുള്ള റോഡ് നന്നാക്കാൻ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

English Summary:

The Old Muvattupuzha Road in Perumbavoor, Kerala, is in dire need of repair. Large potholes and deteriorating conditions are causing significant difficulties for commuters, especially those traveling by KSRTC buses and heavy vehicles. The road's poor state has prompted calls for immediate action to address the issue and ensure safe and comfortable travel for all.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com