ADVERTISEMENT

കൊച്ചി∙ മീനുകളെ കുറിച്ചുള്ള അറിവ് ജനകീയമാക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കൊച്ചിയിൽ ഫിഷ് വാക് സംഘടിപ്പിക്കുന്നു. മത്സ്യ-സമുദ്ര ജൈവവൈവിധ്യ പ്രത്യേകതകൾ പൊതുജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. പക്ഷി നിരീക്ഷണത്തിന് സമാനമായി, മത്സ്യപ്രേമികൾക്ക് കടൽജീവജാലങ്ങളെ കൂടുതലായി അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് ഫിഷ് വാക്.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ഫിഷ് വാക്കിന്റെ ആദ്യപരിപാടി ഒക്ടോബർ 19ന് നടക്കും. തുടർന്നുള്ളവ ഒക്ടോബർ 26, നവംബർ 16, 23 തീയതികളിൽ നടക്കും. സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊപ്പം ഫിഷിങ് ഹാർബറുകൾ, ലാൻഡിങ് സെന്ററുകൾ എന്നിവ സന്ദർശിച്ച് കടലിൽ നിന്ന് പിടിക്കുന്ന മീനുകളുടെ വിവരങ്ങൾ ശേഖരിക്കും. മീനുകളെ കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ ഫിഷ് വാക്കിനെത്തുന്നവർക്ക് പരിചയപ്പെടുത്തും.

സമുദ്ര മത്സ്യ സമ്പത്തുമായി ബന്ധപ്പെട്ട അറിവുകൾ ജനകീയമാക്കുന്നതിൽ ഫിഷ് വാക് ഒരു വഴിത്തിരിവാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ‍ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്ന സിറ്റിസൺ സയൻസ് രീതി ശക്തിപ്പെടുത്തുന്നതും ഇതിന്റെ ലക്ഷ്യമാണ്. മാത്രമല്ല, മത്സ്യമേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനും സമുദ്രവിഭവ സംരക്ഷണത്തെ കുറിച്ചുള്ള ബോധവൽകരണവും പരിപാടിയുടെ ഭാഗമായി നടക്കും.

സമുദ്ര ജൈവവൈവിധ്യത്തിൽ തൽപര്യമുള്ളവരെയാണ് ഫിഷ് വാക്കിൽ പങ്കാളികളാക്കുന്നത്. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും മറൈൻബയോളജിയിൽ താൽപര്യമുള്ള പൊതുജനങ്ങൾക്കും പങ്കെടുക്കാം. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. പേര്, വയസ്സ്, ആധാർ നമ്പർ, താൽപര്യം പ്രകടിപ്പിക്കുന്ന പ്രസ്താവന തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ fishwalkcmfri@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി ഒക്ടോബർ 17. ഫോൺ: 8301048849.

English Summary:

CMFRI is hosting a 'Fish Walk' in Kochi to educate the public about fish and marine biodiversity. Participants will visit fishing harbors and landing centers alongside scientists, learning about different species and the challenges faced by the fisheries sector. The event aims to foster citizen science and raise awareness about marine resource conservation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com