ADVERTISEMENT

കൊച്ചി∙ അക്ഷരോത്സവത്തിലേക്കുള്ള അക്ഷരപ്രയാണം നാളെ (16) ജില്ലയിലെത്തുന്നു. മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ട് നടത്തുന്ന ‘ഹോർത്തൂസ്’ സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ സന്ദേശവുമായി കോട്ടയത്തുനിന്ന് പുറപ്പെട്ട അക്ഷരപ്രയാണമാണു  നാളെയും മറ്റന്നാളുമായി ജില്ലയിലെ വിവിധ കലാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമെത്തുക. നാളെ രാവിലെ 9.30നു ഫോർട്ട്കൊച്ചിയിലെ ഹോർത്തൂസ് പടിയിൽ ആദ്യദിന പ്രയാണത്തിന്റെ ഫ്ലാഗ് ഓഫ് സിനിമാ നിർമാതാവും എഴുത്തുകാരനും നടനുമായ തോമസ് ബെർളി നിർവഹിക്കും.

hortus-sponsors

പര്യടനം 11നു സെന്റ് തെരേസാസ് കോളജിലെത്തും. അവിടെ ഹോർത്തൂസ് വേദിയിലേക്കു ജില്ലയിൽനിന്നുള്ള ആദ്യ അക്ഷരം സ്വീകരിക്കും. 12.15നു തേവര സേക്രഡ് ഹാർട്ട് കോളജിലും വൈകിട്ട് 5ന് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിലുമെത്തും. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ പ്രഫ.എം.കെ.സാനുവാണ് അക്ഷരക്കൈമാറ്റം നടത്തുക.  17നു രാവിലെ 9നു മറൈൻ ഡ്രൈവ് ഏബ്രഹാം മാടമാക്കൽ റോഡിലെ മഹാകവി ജി സ്മാരകത്തിൽ മേയർ എം.അനിൽ കുമാർ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്യും.

11നു കാലടി ശ്രീശാരദ വിദ്യാലയത്തിലും 2.30ന് ആലുവ സെന്റ് സേവ്യേഴ്സ് കോളജിലുമെത്തുന്ന പ്രയാണം വൈകിട്ട് 4.30നു പറവൂരിൽ കേസരി എ.ബാലകൃഷ്ണ പിള്ള സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന മാടവനപ്പറമ്പിലെത്തും. തുടർന്നു തൃശൂർ ജില്ലയിലേക്കു പ്രവേശിക്കും.  ഈ പ്രയാണത്തിൽനിന്നു സ്വീകരിക്കുന്ന അക്ഷര മാതൃകകൾ കോഴിക്കോട്ടെ ഹോർത്തൂസ് സാഹിത്യോത്സവവേദിയിൽ സ്ഥാപിക്കും. സ്വീകരണ കേന്ദ്രങ്ങളിൽ സാഹിത്യ ക്വിസ്, പ്രഭാഷണം, കവിതാലാപനം തുടങ്ങിയവയുമുണ്ടാകും. 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Don't miss the Aksharaprayanam, a literary journey leading up to the grand Aksharotsavam festival, as it arrives in [District Name]! This exciting prelude to Hortus, organized by Malayala Manorama, will feature visits to educational institutions and cultural centers, culminating in a flag-off ceremony by renowned filmmaker and writer Thomas Berly.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com