ADVERTISEMENT

കൊച്ചി ∙ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ സന്ദേശവുമായുള്ള അക്ഷരപ്രയാണം ഇന്നും നാളെയും ജില്ലയിൽ. ഹോർത്തൂസിന്റെ ചരിത്ര സ്മൃതിപേറുന്ന ഫോർട്ടുകൊച്ചിയിലെ ‘ഹോർത്തൂസ് പടി’യിൽ നിന്ന് രാവിലെ 9.30ന് നടനും നിർമാതാവും എഴുത്തുകാരനുമായ തോമസ് ബെർളി സാഹിത്യ–സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ലത്തീൻ ഭാഷയിൽ തോട്ടം എന്ന് അർഥം വരുന്ന ‘ഹോർത്തൂസിൽ’ നിന്നാണ് ഇന്ന് ‘ഓടത്തപ്പടി’യെന്നു വിളിക്കപ്പെടുന്ന ഹോർത്തൂസ് പടിയുണ്ടായത്.

horthus-new-jpeg

സെന്റ് തെരേസാസ് കോളജാണ് അക്ഷരപ്രയാണയാത്രയുടെ ആദ്യ സ്വീകരണ വേദി. രാവിലെ 10.45 ന് വിദ്യാർഥികളുടെ കലാവിരുന്നോടെ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സുജിതയുടെ നേതൃത്വത്തിൽ യാത്രയെ വരവേൽക്കും. തുടർന്ന് 12.15ന് അക്ഷരപ്രയാണം തേവര എസ്.എച്ച് കോളജ് ക്യാംപസിലെത്തും. പ്രിൻസിപ്പൽ ഡോ.സി.എസ്.ബിജുവിന്റെ നേതൃത്വത്തിലാണ് സ്വീകരണം. വിദ്യാർഥികളുടെ കവിതാലാപനവും സംഗീതപരിപാടിയുമുണ്ടാകും. മൂന്നിന് കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ പ്രോ–വൈസ് ചാൻസലർ ഡോ.ജെ.ലതയുടെ നേതൃത്വത്തിൽ യാത്രയെ വരവേൽക്കും. കലാപരിപാടികളുമായി കുട്ടികളും ഒപ്പം ചേരും. 

കവി ചങ്ങമ്പുഴയുടെ ജന്മദേശമായ ഇടപ്പള്ളിയിൽ അദ്ദേഹത്തിന്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാർക്കിലാണ് ജില്ലയിലെ യാത്രയുടെ ആദ്യ ദിന സമാപനം. വൈകിട്ട് 5നാണു ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിലേക്ക് അക്ഷരപ്രയാണമെത്തുക. അവിടെ പ്രഫ.എം.കെ.സാനു മുഖ്യാതിഥിയാവും. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശ് പ്രഭാഷണം നടത്തും. സ്വീകരണ കേന്ദ്രങ്ങളിൽ മലയാളാക്ഷരങ്ങളുടെ മാതൃകകൾ മലയാള മനോരമ പ്രതിനിധികൾ ഏറ്റുവാങ്ങും. നാളെ രണ്ടാം ദിവസത്തെ പര്യടനം സുഭാഷ് പാർക്കിൽ നിന്ന് മേയർ എം.അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോടാണ് ഹോർത്തൂസ് സാംസ്കാരികോത്സവം നടത്തുന്നത്.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

A two-day literary journey, part of the Hortus Literary and Cultural Festival, kicks off today in Kochi. The event, starting at the historic Hortus Padi (Odath Padi), will feature actor Thomas Berly and prominent personalities from the literary and cultural spheres.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com