ADVERTISEMENT

അരൂർ∙ ഉയരപ്പാത നിർമാണ സ്ഥലത്തെ ദേശീയപാതയിൽ ചെറിയൊരു ഇ‌ടവേളയ്ക്കു ശേഷം വീണ്ടും ദുരിതയാത്രയായി.മഴ ശക്തമായതാണു കാരണം.റോഡിൽ പലഭാഗത്തും വെള്ളക്കെട്ട് അതിരൂക്ഷമാണ്. ചന്തിരൂരിലും അരൂർ ക്ഷേത്രം കവലയുടെ വടക്കു ഭാഗത്തുമാണ് വെള്ളക്കെട്ട് രൂക്ഷം.ക്ഷേത്രം കവലയിലെ അരൂക്കുറ്റി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് പൂർണമായും ചെളിയാണ്. ബസ് കാത്തുനിൽക്കുന്നവർക്കു കാലുകുത്താൻ പോലും കഴിയുന്നില്ല.

ഇന്നലെ പകൽ മുഴുവൻ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. ചമ്മനാട് ഭാഗത്ത് കണ്ടെയ്നർ ലോറി തകരാറിലായി ന‌ടുറോഡിൽ കിടന്നതോടെ ഒന്നര മണിക്കൂർ 2 വരി ഗതാഗതം തടസ്സപ്പെട്ടു.എരമല്ലൂർ കവലയിലും ഗതാഗതക്കുരുക്കു രൂക്ഷമായിരുന്നു.ജംക്‌ഷനിൽ തന്നെ ഗർഡറുകൾ മുകളിലേക്കു സ്ഥാപിക്കുന്ന ജോലി ആരംഭിച്ചതോ‌ടെ ജംക്‌ഷനിൽ എഴുപുന്ന റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.തെക്ക് ഗവ.എൽപി സ്കൂളിനു സമീപത്തു നിന്നു മീഡിയൻ ഗ്യാപ്പിലൂ‌ടെ വളഞ്ഞാണ് വാഹനങ്ങൾക്ക് എഴുപുന്ന റോഡിലേക്കു പ്രവേശിക്കാനായത്.

കണ്ടെയ്നർ ലോറികളൊന്നും എരമല്ലൂരിൽ നിന്നു എഴുപുന്ന റോഡിലേക്കു കടക്കാറില്ല.ഉയരപ്പാതയുടെ ഗർഡർ സ്ഥാപിക്കാനുള്ള റെയിൽ സ്ഥാപിച്ചതിന്റെ ഉയരവ്യത്യാസമാണ് വലിയ വാഹനങ്ങൾക്കു എഴുപുന്ന റോഡിലേക്കു കടക്കാൻ കഴിയാത്തതിനു കാരണം. മറ്റ് വാഹനങ്ങളും റെയിൽ സ്ഥാപിച്ച ഭാഗത്ത് അപക‌ടത്തിൽ പെടുന്നുണ്ട്.വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിലും കോൺക്രീറ്റ് ടൈൽ പാകിയാൽ മാത്രമേ ഗതാഗതക്കുരുക്കിനു പരിഹാരമാകൂ. റോഡിൽ കുണ്ടും കുഴികളും വീണ്ടും നിറഞ്ഞതു മൂലം വാഹനങ്ങളുടെയും, യാത്രക്കാരുടെയും നടുവൊടിയുകയാണ്.

English Summary:

The National Highway near the flyover construction site is grappling with traffic congestion and severe waterlogging due to heavy rain. Chanthirur and areas around the Aroor Temple Junction are particularly affected, with the bus stop near Arookkutti submerged in water.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com