ADVERTISEMENT

വൈദ്യുതി പ്രവഹിക്കു‌ം
പെരുമ്പാവൂർ ∙ ഇരിങ്ങോൾ ഓൾഡ് പോസ്റ്റ് ഓഫിസ് റോഡിൽ നിന്നു പട്ടാൽ പാറ ഐമുറി ഭാഗത്തേക്കു വലിച്ച 11 കെവി ലൈനിലും അനുബന്ധ ഉപകരണങ്ങളിലും വൈദ്യുതി പ്രവഹിക്കുന്നത് ആരംഭിച്ചതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ജല വിതരണം മുടങ്ങും
കോലഞ്ചേരി ∙ ഐരാപുരം, കമൃത, കുഴൂർ, പതാളപ്പറമ്പ്, അംബികമഠം, കിളികുളം, കുറ്റിപ്പിള്ളി, മഴുവന്നൂർ, മംഗലത്തുനട, കടയ്ക്കനാട്, മഞ്ചനാട്, നെല്ലാട്, കാവുംപടി, ഗാന്ധി ഗ്രാമം, പാലത്താലി എന്നീ സ്ഥലങ്ങളിൽ 18, 21 തീയതികളിൽ ഭാഗികമായും 19, 20 തീയതികളിൽ പൂർണമായും ജല വിതരണം തടസ്സപ്പെടും.
പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും.

അധ്യാപക ഒഴിവ്
കളമശേരി ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി (ഹിന്ദി) ഒഴിവ്. കൂടിക്കാഴ്ച 21ന് 10ന് . 94460 93652.

കുടുംബ സംഗമം 20ന്
കൊച്ചി ∙ ക്രോംപ്ടൺ ഗ്രീവ്സിലെ മുൻ തൊഴിലാളികളുടെ കുടുംബ സംഗമം 20ന് ആലുവ അത്താണി വിജിഎം ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ 80 വയസ്സ് പൂർത്തിയായവരെ ആദരിക്കും. കലാപരിപാടികളുണ്ടാവും. 9847857952.

മെഡിക്കൽ ക്യാംപ‌് നാളെ
കോലഞ്ചേരി ∙എംഒഎസ്‌സി മെഡിക്കൽ കോളജിൽ ലോക ആർത്രൈറ്റിസ് ദിനത്തോടനുബന്ധിച്ച് നാളെ  10ന് സന്ധി മാറ്റിവയ്ക്കൽ സർജറി കഴിഞ്ഞവരുടെ കൂട്ടായ്മയും സൗജന്യ മെഡിക്കൽ ക്യാംപും നടത്തും. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് അസ്ഥി ബലക്ഷയ പരിശോധനയും ആവശ്യമുള്ളവർക്ക് എക്സ്റേ പരിശോധനയും സൗജന്യമാണ്. അർഹരായ രോഗികൾക്ക് സൗജന്യ നിരക്കിൽ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com