ADVERTISEMENT

അങ്കമാലി ∙ ഇനി അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ബസ് കാത്തിരിപ്പ് സുഖം, സുഖകരം. ബസ് സ്റ്റേഷനിൽ വനിതായാത്രക്കാർക്കും കുടുംബസമേതം യാത്രചെയ്യുന്നവർക്കും വിശ്രമിക്കാനായി ശീതീകരിച്ച വിശ്രമകേന്ദ്രം തുറന്നു. ബസ് വരുന്നുണ്ടോയെന്നു പുറത്തേക്കിറങ്ങി നോക്കേണ്ട. യാത്രക്കാർ പ്രതീക്ഷിക്കുന്ന ബസ് എവിടെയെത്തി എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വിശ്രമമുറിയുടെ സമീപമുള്ള ഡിസ്പ്ലേ ബോർഡിൽ കാണാം. പത്രങ്ങളും പുസ്തകങ്ങളും വായിച്ചു കാത്തിരിപ്പ് രസകരമാക്കാം. 

കെഎസ്ആർടിസിയും വിവോ കേരളയും ചേർന്നുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായുള്ള അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ ആധുനിക രീതിയിലുള്ള ശീതീകരിച്ച വിശ്രമകേന്ദ്രം മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാട‌നം ചെയ്യുന്നു.പി.എസ്.പ്രമോജ് ശങ്കർ, പ്രസാദ് മുള്ളനാറമ്പത്ത്, ലിബിൻ തോമസ്, ജോസഫ് ജേക്കബ് തുടങ്ങിയവർ സമീപം.
കെഎസ്ആർടിസിയും വിവോ കേരളയും ചേർന്നുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായുള്ള അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ ആധുനിക രീതിയിലുള്ള ശീതീകരിച്ച വിശ്രമകേന്ദ്രം മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാട‌നം ചെയ്യുന്നു.പി.എസ്.പ്രമോജ് ശങ്കർ, പ്രസാദ് മുള്ളനാറമ്പത്ത്, ലിബിൻ തോമസ്, ജോസഫ് ജേക്കബ് തുടങ്ങിയവർ സമീപം.

വായിച്ചുകഴിഞ്ഞ ശേഷം അവ തിരികെ വയ്ക്കണം. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ടതും നൂതനവുമായ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നിർമിച്ച വിശ്രമമുറിയിൽ 18 സീറ്റുകൾ വീതം മൊത്തം 36 കസേരകളുണ്ട്. വിശ്രമകേന്ദ്രം ഉപയോഗിക്കുന്നതിന് ഒരാൾക്ക് ഒരു മണിക്കൂർ നേരത്തേക്ക് 20 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ് ഈടാക്കുക. 5 വയസ്സു വരെയുള്ള കുട്ടികൾക്കു സൗജന്യം. കുടുംബസമേതം എത്തുന്ന യാത്രക്കാർ ഓരോരുത്തരും ഈ നിരക്കു നൽകണം.

വിശ്രമമുറി ഉപയോഗിക്കുന്നതിനുള്ള പണം സ്വീകരിക്കുന്നതിനും നടത്തിപ്പിനുമായി ജീവനക്കാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഗൂഗിൾ പേ പോലെയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെയും പണം നൽകാം. കെഎസ്ആർടിസിയും വിവോ കേരളയും ചേർന്നുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള മൂന്നാമത്തെ വിശ്രമകേന്ദ്രമാണ് അങ്കമാലിയിൽ മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാട‌നം ചെയ്തത്. 

കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ശീതീകരിച്ച വിശ്രമമുറികൾ ഉള്ളത്.വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ സിഗരറ്റ് വലിക്കാൻ തയാറാക്കിയ കണ്ണാടിക്കൂട് കണ്ടപ്പോഴാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. കുറഞ്ഞ ചെലവിൽ മികച്ച യാത്രയും യാത്രാസൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. ബസുകളിലെ ജിപിഎസുമായി ബന്ധിപ്പിച്ച ഡിസ്പ്ലേ ബോർഡുകളാണ് വിശ്രമമുറികൾക്കു സമീപം സ്ഥാപിക്കുക. ബസ് എവിടെയെത്തിയെന്ന് ബസ് കാത്തിരിക്കുന്ന യാത്രക്കാർക്ക് അറിയാം.

വിശ്രമമുറികളുടെ നടത്തിപ്പ് ലാഭത്തിലാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ആശയം വേഗത്തിൽ നടപ്പാക്കാൻ സാധിച്ചതായി െകഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.എസ്.പ്രമോജ് ശങ്കർ പറ‍ഞ്ഞു.രണ്ടിടങ്ങളിൽ കൂടി ഇത്തരം വിശ്രമകേന്ദ്രങ്ങൾ ഒരുക്കും. ഓരോ സ്ഥലങ്ങളിലും പുതുമകളോടെയാണ്  വിശ്രമമുറികൾ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിവോ കേരള ബിസിനസ് ഓപ്പറേഷൻ മേധാവി പ്രസാദ് മുള്ളനാറമ്പത്ത്, വിവോ കേരള മാർക്കറ്റിങ് മാനേജർ ലിബിൻ തോമസ്, സോണൽ ബിസിനസ് മാനേജർ ജോസഫ് ജേക്കബ്, കെഎസ്ആർടിസി അഡ്മിനിസ്ട്രേഷൻ ആൻഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ്കുമാർ,

കെഎസ്ആർ‌ടിസി എക്സിക്യൂട്ടീവ് ഡയറക്‌ടറും ചീഫ് എൻജിനീയറുമായ ഷറഫ് മുഹമ്മദ്, കെഎസ്ആർടിസി സെൻട്രൽ സോൺ ജനറൽ മാനേജർ റോഷ്ന അലിക്കുഞ്ഞ്, കെഎസ്ആർടിസി സെൻട്രൽ സോൺ ചീഫ് ട്രാഫിക് ഓഫിസർ കെ.പി.രാധാകൃഷ്ണൻ, അങ്കമാലി അസിസ്റ്റന്റ് ‌ട്രാൻസ്പോർട് ഓഫിസർ പി.എ.അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

English Summary:

Angamaly KSRTC Bus Station now offers a comfortable waiting experience with a dedicated air-conditioned lounge for female passengers and families. Passengers can relax, read, and track bus arrival information on digital displays.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com