ADVERTISEMENT

ആലുവ∙ എടയാറിലെ നെയ്യുരുക്കു കമ്പനിയായ ഫോർമൽ ട്രേഡ് ലിങ്ക്സിൽ ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒഡീഷ സ്വദേശി ബിക്രം പ്രധാൻ മരിക്കുകയും 3 പേർക്കു പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ ഫാക്ടറി ഉടമകൾക്കും മാനേജർക്കും എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ബിനാനിപുരം പൊലീസ് കേസെടുത്തു. ഉടമകളായ മലപ്പുറം സ്വദേശി മുഹമ്മദ് ഫവാസ്, ഭാര്യ ഹിഷാന, കമ്പനി മാനേജർ പെരുമ്പാവൂർ വല്ലം സ്വദേശി മുഹമ്മദ് എന്നിവർക്കെതിരെയാണ് കേസ്. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്.

ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാറിന്റെ മൊഴിയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഫാക്ടറി അധികൃതരെ പ്രതികളാക്കിയത്. ഫാക്ടറിയുടെ പ്രവർത്തനം നിയമപരമല്ലെന്നും ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പിൽ നൽകിയ ഡ്രോയിങ്ങിലും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റിലും ബോയ്‌ലർ സ്ഥാപിക്കുന്ന വിവരം രേഖപ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 5നു രാത്രി 11.30നാണ് അപകടം ഉണ്ടായത്. ഇൻസ്പെക്ടർ വി.ആർ. സുനിൽ ആണ് കേസ് അന്വേഷിക്കുന്നത്.

English Summary:

Tragedy struck a ghee manufacturing company in Edyar when a boiler exploded, killing one worker and injuring three others. The Binanipuram police have filed a case against the company's owners and manager, investigating the incident as a potential workplace safety violation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com