ADVERTISEMENT

കുറുപ്പംപടി ∙ രാഷ്ട്രീയം പടിക്കു പുറത്തു നിർത്തിയ കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്റ് സയൻസ് കോളജിൽ ആകെ ലഭിച്ചത് യുയുസി തസ്തികയിലേക്ക് ഒരു നാമനിർദേശ പത്രിക മാത്രം. മൂന്നാം വർഷം ബിസിഎ വിദ്യാർഥി അഹസ് വിനോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു പൊതു സീറ്റുകളിലേക്ക് വിദ്യാർഥികൾ ആരും നാമനിർദേശ പത്രിക സമർപ്പിച്ചില്ല. മുൻ വർഷങ്ങളിൽ വിദ്യാർഥികൾ ഊർജിതമായി തിരഞ്ഞെടുപ്പു പ്രക്രിയകളിൽ പങ്കാളികളായതാണ്.

ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ ആരുമില്ലാത്തതിനാൽ ഇത്തവണ സ്റ്റുഡന്റ്സ് യൂണിയൻ എന്ന സംവിധാനം തന്നെ ഇല്ലാതായി. അടുത്ത ദിവസങ്ങളിൽ ക്ലാസ് പ്രതിനിധികളെ നിർദേശിക്കുമെന്നും ഓരോ പരിപാടികൾ നടക്കുമ്പോൾ അവർക്ക് ഓരോ ചുമതലകൾ നൽകുമെന്നും പ്രിൻസിപ്പൽ സണ്ണി കുര്യാക്കോസ് പറഞ്ഞു. 

English Summary:

In a shift from previous years, Kuruppampady St. Kuriakose College witnessed an unopposed UUC election with only one student, Ahas Vinod, submitting a nomination. The lack of competition raises questions about student political engagement at the college.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com