ADVERTISEMENT

കൊച്ചി∙ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ പാർട്ടി മുൻ സെക്രട്ടറി പി. ജയരാജൻ, മുൻ എംഎൽഎ ടി.വി. രാജേഷ് എന്നിവർ ഉൾപ്പെടെ 31 പ്രതികളെ സിബിഐ പ്രത്യേക കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. വിചാരണ കൂടാതെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കാൻ ഇരുവരും സമർപ്പിച്ചിരുന്ന വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ തുടങ്ങുന്നതിനു മുൻപേ രണ്ടു പ്രതികൾ മരിച്ചിരുന്നു. കുറ്റപത്രം വായിച്ചു കേട്ട 31 പ്രതികളും ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിഷേധിച്ചു.

ജയരാജനും രാജേഷിനുമെതിരെ കൊലപാതകം, ഗൂഢാലോചനയടക്കമുള്ള ഗുരുതരസ്വഭാവമുള്ള വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.സാക്ഷി വിസ്താരത്തിനുള്ള പട്ടിക തയാറാക്കി സമൻസ് അയയ്ക്കുന്നതടക്കമുള്ള തുടർനടപടികൾക്കായി കേസ് വീണ്ടും നവംബർ 20 നു പരിഗണിക്കും. കൊലപാതകം നടന്ന് 12 വർഷം കഴിഞ്ഞതിനാൽ വിചാരണ നടപടികൾ ഉടൻ തുടങ്ങണമെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ അരിയിൽ ഷുക്കൂർ എംഎസ്എഫിൽ നിന്നാണു സംഘടനാ പ്രവർത്തനം തുടങ്ങിയത്. 2012 ഫെബ്രുവരി 20നായിരുന്നു കൊലപാതകം.

English Summary:

In a significant development, the trial in the murder case of Youth League worker Ariyil Shukkoor has begun with the CBI Special Court reading out charges against 31 accused. Key figures like former CPM Kannur district secretary P. Jayarajan and former MLA T.V. Rajesh are among the accused who have pleaded not guilty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com