തണ്ടേക്കാട് ജമാഅത്ത് സ്കൂൾ ഓവറോൾ ചാംപ്യൻമാർ
Mail This Article
കുറുപ്പംപടി ∙ പെരുമ്പാവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 459 പോയിന്റോടെ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം വട്ടവും ഓവറോൾ ചാംപ്യൻമാരായി. 397 പോയിന്റോടെ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. 386 പോയിന്റ് നേടിയ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിനാണു മൂന്നാം സ്ഥാനം.
സംസ്കൃതോത്സവത്തിൽ 178 പോയിന്റോടെ വളയൻചിറങ്ങര എച്ച്എസ്എസ് ഒന്നാം സ്ഥാനവും 170 പോയിന്റോടെ വേങ്ങൂർ മാർകൗമ എച്ച്എസ്എസ് രണ്ടാം സ്ഥാനവും 168 പോയിന്റോടെ പുല്ലുവഴി ജയകേരളം എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബി കലോത്സവത്തിൽ 193 പോയിന്റോടെ തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് ഓവറോൾ ചാംപ്യൻമാരായി. പോഞ്ഞാശേരി അൽ അഹ്സർ ഹൈസ്കൂൾ 178 പോയിന്റോടെ രണ്ടാം സ്ഥാനവും വെസ്റ്റ് വെങ്ങോല ശാലേം വൊക്കേഷനൽ എച്ച്എസ്എസ് 150 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. എൽപി വിഭാഗത്തിൽ വളയൻചിറങ്ങര ഗവ:എൽപി സ്കൂൾ ഒന്നാം സ്ഥാനവും(65 പോയിന്റ്), വാഴക്കുളം ഗവ: എൽപി സ്കൂൾ രണ്ടാം സ്ഥാനവും(61 പോയിന്റ്), കീഴില്ലം മാർത്തോമ്മാ എൽ പി സ്കൂൾ മൂന്നാം സ്ഥാനവും (59 പോയിന്റ്) നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഒക്കൽ എസ്എൻഎച്ച്എസ്എസ് ഒന്നാം സ്ഥാനവും (165 പോയിന്റ്) വളയൻചിറങ്ങര എച്ച്എസ്എസ് രണ്ടാം സ്ഥാനവും(159) തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് മൂന്നാം സ്ഥാനവും(151)നേടി. പുല്ലുവഴി ജയകേരളം എച്ച്എസ്എസ് ഒന്നാം സ്ഥാനം (188) നേടി. പെരുമ്പാവൂർ ഗവ: ബോയ്സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും (184), വേങ്ങൂർ മാർകൗമ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും(161) നേടി.
യുപി ജനറൽ വിഭാഗത്തിൽ 69 തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് ഒന്നാംസ്ഥാനവും (69 ),വളയൻചിറങ്ങര എച്ച്എസ്എസ് രണ്ടാം സ്ഥാനവും(68 ) പെരുമ്പാവൂർ ഗവ:ഗേൾസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും(67)നേടി.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ഒക്കൽ എസ്എൻഎച്ച്എസ് ഒന്നാം സ്ഥാനവും (180) വളയൻചിറങ്ങര എച്ച്എസ്എസ് രണ്ടാം സ്ഥാനവും (169 ) തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് മൂന്നാം സ്ഥാനവും(161) നേടി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ പുല്ലുവഴി ജയകേരളം എച്ച്എസ്എസ് തുടർച്ചയായി മൂന്നാം വട്ടവും ഒന്നാം സ്ഥാനം (208) നേടി. പെരുമ്പാവൂർ ഗവ: ബോയ്സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും (194), വേങ്ങൂർ മാർകൗമ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും(171) നേടി.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാർ സമ്മാന വിതരണം നടത്തി.വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് അധ്യക്ഷത വഹിച്ചു.ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഒ.കെ.ബിജിമോൾ, സ്വാഗത സംഘം കൺവീനർ കെ.എ.നൗഷാദ്, പബ്ലിസിറ്റി കൺവീനർ പി.വി. സജീവ് കുമാർ, എച്ച്എം ഫോറം സെക്രട്ടറി ആർ.പ്രീത, ജനപ്രതിനിധികളായ ഷീബ ചാക്കപ്പൻ, ബിജു പീറ്റർ, പി.വി.പീറ്റർ, ജിനു ബിജു, കെ.എസ്.ശശികല , വിനു സാഗർ, എൽദോ ഐസക്, എൽദോ മാത്യു, പിടിഎ പ്രസിഡന്റ് അജയൻ, ജോയിന്റ് ജനറൽ കൺവീനർ ഹെഡ്മിസ്ട്രസ് ജെയ്‌സി മാത്യൂ,, പ്രോഗ്രാം കമ്മിറ്റി കൺവീനർ അരുൺ ജോർജ് എന്നിവർ പ്രസംഗിച്ചു.