ADVERTISEMENT

കൊച്ചി ∙ പ്രസിദ്ധ മലയാളി ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂരിന്റെ (1945-2022) 70 പെയിന്റിങ്ങുകളുടെയും പഴയ ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെട്ട ആര്‍ക്കൈവല്‍ മെറ്റീരിയലുകളുടേയും പ്രദര്‍ശനമായ ‘ദി മെമ്മറി ഓഫ് കളര്‍’ ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 11 വരെ കൊച്ചയിലെ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കും. ചെന്നൈ ആസ്ഥാനമായുള്ള പ്രശസ്ത ആര്‍ട് ഗാലറിയും ക്ലാസിക് കലാസൃഷ്ടികളുടെ വിപുലമായ ശേഖരവുമുള്ള അശ്വിതാസാണ് ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ചലച്ചിത്ര ചരിത്രകാരനും വന്യജീവി സംരക്ഷകനുമായ തിയോഡോര്‍ ഭാസ്‌കരന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കലാകാരന്‍ ടി കലാധരന്‍ ആശംസകളര്‍പ്പിക്കും.

English Summary:

'The Memory of Color' is a landmark exhibition showcasing the captivating works of Achyuthan Kudallur, a renowned Indian artist celebrated for his contributions to abstract art.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com