ADVERTISEMENT

പറവൂർ ∙ തെങ്ങും ഇല്ലിയും വൈദ്യുത കമ്പികളിലേക്ക് ചാഞ്ഞു നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. കൊട്ടുവള്ളിക്കാട് നിന്നു ചെട്ടിക്കാട് പള്ളിയിലേക്ക് പോകുന്ന റൂട്ടിലാണ് 11 കെവി വൈദ്യുത ലൈനിലേക്ക് തെങ്ങ് ചാഞ്ഞു നിൽക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് റോഡിലേക്ക് ചാഞ്ഞത്. വൈദ്യുത കമ്പിയുമായി തൊട്ടുരുമ്മി നിൽക്കുന്നതിനാൽ ഈ തെങ്ങിൽ കയറാൻ സാധിക്കുന്നില്ല. കുറച്ചു നാൾ മുൻപ് ഓലയും തേങ്ങയും വഴിയിലൂടെ പോയ കാറിന്റെ മുകളിലേക്ക് വീണ് അപകടമുണ്ടായി. ഏതാനും ആഴ്ചകൾക്ക് മുൻപ് മേഖലയിൽ മറ്റൊരിടത്ത് ഇത്തരത്തിൽ ചാഞ്ഞു നിന്ന തെങ്ങ് ഒടിഞ്ഞു വീണു വൈദ്യുത കമ്പികൾ പൊട്ടിയിരുന്നു.അനുദിനം ഒട്ടേറെ വാഹനങ്ങൾ പോകുന്ന വഴിയിലാണ് അപകടഭീഷണി. അനേകം സ്കൂൾ വിദ്യാർഥികളും പതിവായി സഞ്ചരിക്കുന്ന റോഡാണിത്.

പറവൂർ മാക്കനായി മാർക്കണ്ഡേയ ക്ഷേത്രത്തിന് തെക്ക് വശത്ത് ഇല്ലികൾ വൈദ്യുത കമ്പികളിലേക്ക് ചാഞ്ഞു നിൽക്കുന്നു.
പറവൂർ മാക്കനായി മാർക്കണ്ഡേയ ക്ഷേത്രത്തിന് തെക്ക് വശത്ത് ഇല്ലികൾ വൈദ്യുത കമ്പികളിലേക്ക് ചാഞ്ഞു നിൽക്കുന്നു.

തെങ്ങിന്റെ നിൽപു കണ്ടാൽ ഭയം തോന്നുമെന്നും പഞ്ചായത്ത്, കെഎസ്ഇബി അധികൃതരോടെല്ലാം പരാതി പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പറവൂർ മാക്കനായി മാർക്കണ്ഡേയ ക്ഷേത്രത്തിന് തെക്ക് വശത്താണ് ഇല്ലികൾ വൈദ്യുതി കമ്പികളിലേക്ക് ചാഞ്ഞു നിൽക്കുന്നത്.  ചിറ്റാറ്റുകര പഞ്ചായത്തിൽ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. ഇതും അനേകം വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണ്. അപകടഭീഷണി അടിയന്തരമായി ഒഴിവാക്കണമെന്നു മാക്കനായി റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ നടപടി ആവശ്യപ്പെട്ടു മാക്കനായി സെൻട്രൽ റസിഡൻസ് അസോസിയേഷൻ ദേവസ്വം ബോർഡിനും പരാതി നൽകിയിട്ടുണ്ട്.

English Summary:

A precariously leaning coconut tree in Paravur poses a serious risk to the public and the power supply as it leans dangerously close to a 11 kV power line. This dangerous situation has already caused damage to vehicles and resulted in power outages. Urgent action is needed to address this hazard and ensure the safety of commuters, particularly school children, who frequently use the road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com