ADVERTISEMENT

കൊച്ചി∙ വീട്ടുജോലിക്കു കൊണ്ടുവന്ന ഒ‍‍ഡീഷ സ്വദേശിയായ ഗോത്രവർഗ യുവതിയെ(23) ലഹരിപദാർഥം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി കെ.ശിവപ്രസാദിന് അനുകൂലമായി പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകയെയും പ്രാദേശിക രാഷ്ട്രീയ നേതാവിനെയും പൊലീസ് ചോദ്യം ചെയ്യും. ഇവർ മരട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ  ബന്ധപ്പെട്ട്  യുവതിയും ബന്ധുക്കളും ശിവപ്രസാദിനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചുവെന്ന് പൊലീസ് പറയുന്നു.

അതിജീവിതയെ കുറിച്ചു  മോശമായ രീതിയിൽ  പ്രചാരണം നടത്തുന്നതായും വിവരം ലഭിച്ചു. പൊലീസ് അന്വേഷണത്തിൽ യുവതിയുടെ മൊഴി ശരിവയ്ക്കുന്ന തെളിവുകളാണു  ലഭിച്ചത്. ശിവപ്രസാദിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴും ഇതു സ്ഥിരീകരിച്ചതായി പൊലീസ് പറയുന്നു.  ഈ മാസം 15നാണു കുറ്റകൃത്യം നടന്നത്. 17നു എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഒളിവിൽപോയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശിവപ്രസാദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.

English Summary:

A disturbing case of sexual assault has come to light in Kochi, where a 23-year-old tribal woman from Odisha, employed as a domestic worker, was allegedly drugged and assaulted by K. Sivaprasad. Police investigations have revealed attempts by a media professional and local politician to sway the case in the accused's favor. The article delves into the details of the crime, the alleged cover-up, and the ongoing investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com