കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; 10 വാട്ടർ കൂളർ കത്തിനശിച്ചു
Mail This Article
×
ആലുവ∙ വാട്ടർ കൂളറുമായി വന്ന കണ്ടെയ്നർ ലോറിക്കു ഫയർ സ്റ്റേഷന്റെ മുന്നിൽ വച്ചു തീപിടിച്ചു. കൺമുന്നിലെ തീപിടിത്തം അഗ്നിരക്ഷാസേന മിനിറ്റുകൾക്കുള്ളിൽ അണച്ചെങ്കിലും 10 വാട്ടർ കൂളറുകൾ കത്തിനശിച്ചു. ബാക്കിയുള്ളവ വലിച്ചു റോഡിലിട്ടു. മാർക്കറ്റ് റോഡിൽ വൈകിട്ടാണ് സംഭവം.
ഓട്ടത്തിനിടെ കണ്ടെയ്നർ ലോറിയുടെ പിന്നിൽ നിന്നു പുക ഉയരുന്നതു കണ്ടു നാട്ടുകാർ വാഹനം കൈകാട്ടി നിർത്തിക്കുകയായിരുന്നു. പിൻവാതിൽ തുറന്നപ്പോൾ കണ്ടെയ്നറിന്റെ ഉള്ളിൽ തീയും പുകയും നിറഞ്ഞ നിലയിലായിരുന്നു. തീ പൂർണമായും കെടുത്തിയ ശേഷം വാഹനം മറ്റൊരിടത്തേക്കു മാറ്റിയിട്ടു. കണ്ടെയ്നറിന്റെ ഉള്ളിൽ എങ്ങനെ തീ പടർന്നുവെന്നതു സംബന്ധിച്ചു സൂചനയില്ല. അഗ്നിബാധ മൂലം മാർക്കറ്റ് റോഡിൽ അര മണിക്കൂർ ഗതാഗതം സ്തംഭിച്ചു.
English Summary:
In an ironic twist, a container lorry loaded with water coolers caught fire directly in front of a fire station on Market Road. While the fire department responded quickly and extinguished the blaze, 10 water coolers were destroyed. The remaining water coolers were salvaged and left on the roadside.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.