ADVERTISEMENT

കളമശേരി ∙ കനത്ത മഴയിൽ മണ്ണിടിഞ്ഞും തടയണ തകർന്നും മണ്ണും വെള്ളവും വീടുകളിലേക്കു കുത്തിയൊലിച്ച് കനത്ത നാശം. നോർത്ത് കളമശേരി കരിപ്പായി റോഡിൽ ജോസ് വില്ലയിൽ ജോസിന്റെ വീടിന്റെ വാതിലുകൾ, ഗേറ്റ്, ഫ്രിജ്, വാഷിങ് മെഷീൻ തുടങ്ങി വീട്ടുപകരണങ്ങളെല്ലാം നശിച്ചു. വീടിനകം ചെളിയും വെള്ളവും നിറഞ്ഞു.  പാലക്കീഴിൽ ബേബിയുടെ വീടിനകവും ചെളി നിറഞ്ഞു വെള്ളക്കെട്ടിലായി. ഇവിടെയും വീട്ടുപകരണങ്ങൾ നശിച്ചു. വർഗീസിന്റെ നൈസ് ഫ്രീസ് സർവീസ് സെന്ററിൽ വെള്ളവും ചെളിയും കയറി കനത്ത നഷ്ടമാണ് ഇവർക്ക് ഉണ്ടായത്.25 വീടുകൾ വെള്ളക്കെട്ടിലായി. ഒരാഴ്ചക്കിടയിൽ ഇതു രണ്ടാം പ്രാവശ്യമാണ് ഈ ദുരിതമെന്നു വീട്ടുകാർ പറഞ്ഞു. ഉരുൾപൊട്ടലിനു സമാനമായാണ് മണ്ണും ചെളിയും വീടിനകത്തേക്കു ഇരച്ചുകയറിതെന്നു വീട്ടുകാർ പറഞ്ഞു.

കളമശേരി പത്താംപിയൂസ് പള്ളിക്കു സമീപം സ്വകാര്യ ഭൂമി ഒരുക്കുന്നതിന്റെ ഭാഗമായി നിർമിച്ച തടയണ തകർന്ന നിലയിൽ.
കളമശേരി പത്താംപിയൂസ് പള്ളിക്കു സമീപം സ്വകാര്യ ഭൂമി ഒരുക്കുന്നതിന്റെ ഭാഗമായി നിർമിച്ച തടയണ തകർന്ന നിലയിൽ.

ആളുകൾക്ക് അപായമില്ല.പത്താംപിയൂസ് പള്ളിക്കു സമീപത്തെ മഠം വക സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞ് ഒരാഴ്ച മുൻപ് ഈ വീടുകളിലെല്ലാം വെള്ളക്കെട്ടിലായിരുന്നു.  സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ മുൻകരുതലുകൾ എടുക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വെള്ളം ശേഖരിക്കാൻ ഇവിടെ തടയണ പോലെ വലിയ തോട് നിർമിച്ചിരുന്നു.  ഇന്നലെ ഉച്ചയ്ക്കും വൈകിട്ടും പെയ്ത കനത്ത മഴയിൽ ഒഴുക്കിന്റെ ശക്തി താങ്ങാനാവാതെ 7 മണിയോടെ തടയണ പൊട്ടി വീടുകളിലേക്കു മണ്ണും ചെളിയും തള്ളിക്കയറുകയായിരുന്നു.

English Summary:

Heavy rains triggered landslides and a dam breach, unleashing a torrent of mud and water that inundated homes in North Kalamassery and Palakkeezh. The disaster caused widespread damage to property and appliances, leaving residents struggling to cope with the aftermath.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com