ADVERTISEMENT

വരാപ്പുഴ ∙ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചെളിയിലും വെള്ളക്കെട്ടിലും മുങ്ങി ദേശീയപാത. ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ചേരാനല്ലൂർ, വരാപ്പുഴ, കൂനമ്മാവ്, കൊച്ചാൽ തുടങ്ങി വിവിധ ഭാഗങ്ങളിലാണു സർവീസ് റോഡുകൾ പൂർണമായും ചെളിക്കുളമായത്. ചേരാനല്ലൂർ ഭാഗത്തു ദേശീയപാതയിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി. കഴിഞ്ഞ ദിവസം ചേരാനല്ലൂർ സീലോഡ് ഭാഗത്തു സർവീസ് റോഡിൽ നിന്നു പ്രധാന റോഡിലേക്കു കടക്കുന്ന ജിഎൽപിഎസ് റോഡിലാണു കനത്ത വെള്ളക്കെട്ട് രൂപപെട്ടത്. ഇവിടെ റോഡ് കൽപൊടി കൊണ്ടു ഉയർത്താൻ ശ്രമിച്ചത് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആരിഫ മുഹമ്മദിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

ഇടപ്പള്ളി മഞ്ഞുമ്മൽ കവല മുതൽ ചേരാനല്ലൂർ സിഗ്നൽ വരെയുള്ള ഭാഗം ദേശീയപാതയോടു ചേർന്നു മതിൽ കെട്ടി വേർതിരിച്ചതാണു കനത്ത വെള്ളക്കെട്ടിനു കാരണമെന്നു പഞ്ചായത്ത് അംഗം ബെന്നി ഫ്രാൻസിസ് പറഞ്ഞു. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം കൃത്യമായി ഒരുക്കാതെയാണ് റോഡിന്റെ വശത്തു മതിൽ കെട്ടിയത്. വരും ദിവസങ്ങളിലും മഴു തുടരുകയാണെങ്കിൽ ഇതിലൂടെയുള്ള യാത്ര ദുരിത പൂർണമാകുമെന്നും ആശങ്കയുണ്ട്. കൂനമ്മാവ് ചിത്തിരക്കവല, കാവിൽനട, കൊച്ചാൽ ഭാഗത്തും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. കൃത്യമായ ഗതാഗത സംവിധാനം ഒരുക്കാതെ നടത്തുന്ന ദേശീയപാത നിർമാണത്തിൽ പ്രതിഷേധിച്ചു കൂനമ്മാവിൽ ജനകീയസമരം ആരംഭിച്ചിട്ടുണ്ട്.

English Summary:

Last night's heavy rain in Varapuzha resulted in the national highway and surrounding service roads in Cheranallur, Kochal, and Koonammav being submerged in mud. This has caused severe traffic congestion, with vehicles trapped for hours. Local efforts to improve road conditions have been halted, leaving the roads in poor shape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com