ADVERTISEMENT

പെരുമ്പാവൂർ ∙ നഗരത്തിൽ ശുദ്ധജലവിതരണം സുഗമമാക്കുന്നതിനു പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഇന്നു (04) തുടങ്ങും. ഒരു മാസം നീളുന്ന  ജോലികൾ രാത്രിയായതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എംസി റോഡിൽ ഔഷധി ജംക്‌ഷൻ മുതൽ കെ.ഹരിഹരയ്യർ റോഡിൽ(ടെംപിൾ റോഡ്) മിനി സിവിൽ സ്റ്റേഷനു മുൻപിലൂടെ  ആശുപത്രി ജംക്‌ഷനിലെ ചാപ്പലിനു സമീപം  വരെയാണ് 300 എംഎം ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള എസി പൈപ്പുകളാണു മാറ്റുന്നത്.

അമൃത് പദ്ധതിയിൽ അനുവദിച്ച 9.6 കോടി രൂപ ഉപയോഗിച്ചാണ് പൈപ്പ് സ്ഥാപിക്കലും അനുബന്ധ ജോലികളും നടത്തുന്നത്. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലാണു പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. ദിവസം 30 മീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിച്ചു മൂടുകയെന്നതാണു തീരുമാനം. ഒരു മാസത്തോളം വേണ്ടി വരും ജോലികൾ തീരാൻ. പഴയ പൈപ്പുകൾ നിരന്തരം പൊട്ടുന്നതിനാൽ  ജലവിതരണം താറുമാറാകുന്നു. കെ.ഹരിഹരയ്യർ റോ‍ഡിൽ പൈപ്പുകൾ പൊട്ടി റോഡ് തകരുന്നതും പതിവാണ്.ക്ഷേത്രം, മിനി സിവില്‌ സ്റ്റേഷൻ, കെഎസ്ഇബി ഓഫിസ്, സ്കൂളുകൾ, ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നത് ഈ റോഡരികിലാണ്.

English Summary:

Perumbavoor is set to begin a major pipeline project today, focused on improving the city's water supply system. The month-long construction, executed at night to avoid traffic disruptions, involves replacing decades-old pipes with new 300 mm iron ones along key roads. Funded by the Amrit project, this development aims to resolve frequent water supply disruptions and improve access for community institutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com