ADVERTISEMENT

മാമല ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പണിക്കരുപടിയിൽ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം. വരിക്കോലിയിൽ നിന്ന് മാമലയിലേക്ക് പോകുകയായിരുന്ന കാറിന്റെ എൻജിൻ ഭാഗത്ത് പുക ഉയരുന്നതു ശ്രദ്ധയിൽപെട്ട ഡ്രൈവർ കക്കാട് മാടവന സുബ്രഹ്മണ്യൻ റോഡ് അരികിൽ കാർ നിർത്തി പുറത്തിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ വെള്ളം ഒഴിച്ചു തീ കെടുത്തി. പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തി ബാറ്ററിയുടെ ബന്ധം വേർപെടുത്തി. വാഹനത്തിൽ മറ്റു യാത്രക്കാർ ഇല്ലായിരുന്നു.

English Summary:

A driver had a lucky escape when his car caught fire on the Mamala - Kochi - Dhanushkodi National Highway near Varikkoli. The driver, Kakkad Madavan Subramanian, noticed smoke and pulled over safely. Locals extinguished the fire before the arrival of firefighters from Pattimattom.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com