ADVERTISEMENT

കൂത്താട്ടുകുളം∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര തുടരുന്നു. എയർ ബ്രേക്ക് സ്വിച്ച് വലിച്ച് ഇലഞ്ഞി മേഖലയിലെ 11 ട്രാൻസ്ഫോമറുകളിലെ വൈദ്യുതി വിഛേദിച്ച ശേഷം ഇലഞ്ഞി കവലയിൽ 3 കടകളിൽ ഇന്നലെ പുലർച്ചെ മോഷണം നടത്തി. പുലർച്ചെ രണ്ടിനാണ് മോഷ്ടാക്കൾ വൈദ്യുതി വിഛേദിച്ചത്. നരിക്കുന്നേൽ സ്റ്റോഴ്സ്, കുഴിവേലിത്തടം ട്രേഡേഴ്സ്, സെന്റ് ജോർജ് ഫാം പ്രോഡക്ട്സ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. നരിക്കുന്നേൽ സ്റ്റോഴ്സിൽ നിന്ന് 500 രൂപയും ഇലഞ്ഞി ടൗണിലെ ട്രാൻസ്ഫോമറിന്റെ ഫ്യൂസുകളും നഷ്ടപ്പെട്ടു. മറ്റു സ്ഥാപനങ്ങളിൽ പണം സൂക്ഷിച്ചിരുന്നില്ല. കെഎസ്ഇബി അധികൃതർ പൊലീസിൽ പരാതി നൽകി.താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. സമീപത്തെ ചില സിസിടിവി ക്യാമറകൾ ദിശ മാറ്റിയ നിലയിലായിരുന്നു.

മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല. മുൻപ് നടന്ന മോഷണങ്ങളിലെ പ്രതിയെ പോലും ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പട്രോളിങ് ശക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, പഞ്ചായത്തംഗം എം.പി. ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് മുൻപ് വെട്ടിമൂടിൽ ഏഴ് വീടുകളിലും ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരിയ ശേഷം തിരുമാറാടിയിൽ 4 വ്യാപാര സ്ഥാപനങ്ങളിലും ഏതാനും മാസം മുൻപ് മുത്തോലപുരത്ത് 6 വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു.

English Summary:

The koothattukulam region, specifically Elanji, faces a rising tide of theft, with recent incidents involving transformer sabotage and shop burglaries. Despite CCTV footage and community concerns, a lack of formal complaints hinders police action. Panchayat officials demand increased security measures to address the recurring issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com