എറണാകുളം ജില്ലയിൽ ഇന്ന് (06-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഭൂമി തരംമാറ്റൽ അദാലത്ത്
മൂവാറ്റുപുഴ∙ ഭൂമി തരംമാറ്റൽ അപേക്ഷകൾ ഉടൻ തീർപ്പാക്കാൻ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ സ്പെഷൽ അദാലത്ത് നടത്തും. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിന് 2024 ഓഗസ്റ്റ് 31 വരെ സമർപ്പിച്ച ഫോറം 5, ഫോറം 6 ഓൺലൈൻ അപേക്ഷകളിൽ സൗജന്യമായി തരംമാറ്റാൻ അർഹമായ അപേക്ഷകൾ തീർപ്പാക്കുന്നതിനു വേണ്ടിയാണ് അദാലത്ത്. 7ന് മൂവാറ്റുപുഴ താലൂക്കിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് അദാലത്ത്. ഉദ്യോഗസ്ഥതല ഓൺലൈൻ തീർപ്പാക്കൽ ആയതിനാൽ അപേക്ഷകർ പങ്കെടുക്കേണ്ടതില്ല.
കോതമംഗലം∙ താലൂക്കിലെ ഭൂമി തരംമാറ്റൽ അദാലത്ത് (ഉദ്യോഗസ്ഥ തലം) 8നു 10ന് എംഎ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 25 സെന്റിൽ താഴെയുള്ള ഫോം 5, 6 അപേക്ഷകളിൽ ഓഗസ്റ്റ് 31 വരെയുള്ള 1965 അപേക്ഷകളാണു പരിഗണിക്കുന്നത്. കലക്ടർ എൻ.എസ്.കെ. ഉമേഷ്, ആർഡിഒ പി.എൻ. അനി എന്നിവർ നേതൃത്വം നൽകും.
മെഡിക്കൽ ക്യാംപ് 9ന്
കോതമംഗലം∙ ലയൺസ് ക്ലബ്ബും കാലടി ഭവാനി ഫൗണ്ടേഷനും ചേർന്നുള്ള സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാംപ് 9ന് 9 മുതൽ 1 വരെ ലയൺസ് ഹാളിൽ നടക്കും. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കു പിന്നീട് അമൃത ആശുപത്രിയിൽ സൗജന്യമായി ചെയ്തു നൽകുമെന്നു സംഘാടകർ അറിയിച്ചു. 75919 26725.
ആശാ പ്രവർത്തക ഒഴിവ്
മരട് ∙ നഗരസഭ 22, 27 ഡിവിഷനുകളിൽ ആശാ പ്രവർത്തകരായി സേവനം ചെയ്യുന്നതിന് ഡിവിഷനിലെ സ്ഥിര താമസക്കാരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. പ്രായം 25നും 45 നും മധ്യേ. യോഗ്യത പത്താം ക്ലാസ്. വിവാഹിതരായിരിക്കണം. അപേക്ഷകൾ വളന്തക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നവംബർ12 നു മുൻപ് നൽകണം.
സൗജന്യ മെഡിക്കൽ ക്യാംപ്
പറവൂർ ∙ ചേന്ദമംഗലം മഹല്ല് അൻസാറുൽ മസാകീനിന്റെയും കൊച്ചി ആസ്റ്റർ മെഡി സിറ്റിയുടെയും നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. ഖത്തീബ് ശിഹാബ് ബാഖവി അധ്യക്ഷനായി. ഫാ.ഷിജു കല്ലറയ്ക്കൽ, മഹല്ല് പ്രസിഡന്റ് അബ്ദുല്ല മണ്ണാന്തറ, സെക്രട്ടറി ഷംസുദ്ദീൻ കളങ്കര, ഡോ.രാമപ്രസാദ്, ഡോ.ടെൻസി, അൻസാറുൽ മസാകീൻ സെക്രട്ടറി റഫീഖ് വലിയപറമ്പിൽ, വൈസ് പ്രസിഡന്റ് സലാം കാട്ടിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ക്യാംപ് 10ന്
കോലഞ്ചേരി ∙ കടയ്ക്കനാട് റസിഡന്റ്സ് അസോസിയേഷന്റെ സൗജന്യ മെഡിക്കൽ ക്യാംപ് 10ന് രാവിലെ 6.30മുതൽ 9വരെ നടക്കും. ജീവിതശൈലി, വൃക്ക, ഹൃദ്രോഗ പരിശോധനയും നടക്കും. 98474 63688.
ജല വിതരണം മുടങ്ങും
പെരുമ്പാവൂർ∙ വെങ്ങോല പഞ്ചായത്തിൽ ഇന്നു ജലവിതരണം മുടങ്ങും.