ADVERTISEMENT

പിറവം∙ അഗതികളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി നഗരസഭാ പരിധിയിൽ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയിൽ പൂർത്തിയാക്കിയ മന്ദിരം പൂർണ സജ്ജമായില്ല.3 കോടി രൂപ മുതൽ മുടക്കിൽ തേക്കുംമൂട്ടിൽ പടിക്കു സമീപമാണു കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ 3 നിലകളുള്ള മന്ദിരം പൂർത്തിയാക്കിയത്. നഗരസഭയുടെ അധീനതയിൽ ഉണ്ടായിരുന്ന പാറേൽ പള്ളിക്കൂടത്തിന്റെ സ്ഥലമാണു പദ്ധതിക്കു വിട്ടു നൽകിയത്. മന്ദിരത്തിലെ ഭൂരിഭാഗം മുറികളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. അതേ സമയം നാട്ടുകാർക്കു പുറമേ അതിഥി തൊഴിലാഴികളും അന്തിയുറങ്ങുന്നതിനു നാളുകളായി ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളും ഒഴിഞ്ഞ കെട്ടിടങ്ങളും തിരഞ്ഞെടുക്കുന്നതോടെ അക്രമങ്ങളും വർധിക്കുന്നു.

ബസ് സ്റ്റാൻഡ് പരിസരം, പള്ളിക്കവല, മാർക്കറ്റിനുള്ളിലെ ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം രാത്രി താമസിക്കാൻ എത്തുന്നവർ ഉണ്ട്. ഇവർ തമ്മിൽ തർക്കവും അടിപിടിയും നടന്നിട്ടും നടപടി സ്വീകരിക്കുന്നതിന് അധികൃതർ തയാറാകുന്നില്ല.പോഴിമല സ്വദേശി ഗണേശനു കഴിഞ്ഞ ദിവസം തലയിൽ അടിയേറ്റു ഗുരുതര പരുക്കേറ്റതാണ് ഒടുവിലുണ്ടായ സംഭവം. സംഭവത്തിൽ ടൗണിൽ അന്തിയുറങ്ങിയിരുന്ന നൂറനാട് സ്വദേശി അനിൽകുമാർ പിടിയിലായിട്ടുണ്ട്. ഇതോടെ ഇതര ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ ഇവിടെ തങ്ങുന്നുണ്ടെന്നു ഉറപ്പായതായി വ്യാപാരികൾ പറഞ്ഞു. നേരത്തെ മാർക്കറ്റ് പരിസരത്ത് അന്തിയുറങ്ങിയിരുന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസും ഉണ്ടായി.അന്തിയുറക്കത്തിന്റെ മറവിൽ പലയിടത്തും ലഹരി കൈമാറ്റം നടക്കുന്നു എന്ന പരാതിയും ശക്തമാണ്.

English Summary:

An incomplete rehabilitation building in piravom, completed under the National Urban Livelihood Mission, remains mostly unused, causing safety and security issues. Local authorities are urged to address growing concerns as guest workers and locals resort to using town verandahs for shelter, leading to conflicts and allegations of drug activities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com