ADVERTISEMENT

കൊച്ചി ∙ മത്സ്യബന്ധന മേഖലയെ തകർക്കുന്ന സീ പ്ലെയ്ൻ പദ്ധതിയെ എതിർക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ). 2013ൽ മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ച പദ്ധതി മത്സ്യത്തൊഴിലാളി സംഘടകളിലെ ഒരാളുമായും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കുകയാണെന്ന് സംഘടന ആരോപിച്ചു. ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ പ്രതിഷേധിക്കുന്നുവെന്ന് ടിയുസിഐ സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജും സംസ്ഥാന സെക്രട്ടറി എൻ.എ.ജയിനും അറിയിച്ചു. നവംബർ 17ന് രാവിലെ ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ ചേരുന്ന മത്സ്യബന്ധന സംഘടനകളുടെ യോഗം സീ പ്ലെയ്ൻ പദ്ധതിക്കെതിരെ പരിപാടികൾക്ക് രൂപം നൽകും.

മത്സ്യത്തൊഴിലാളികള്‍ ഉപജീവനം നടത്തുന്ന ബോൾഗാട്ടി, അഷ്ടമുടി, പുന്നമട, ചന്ദ്രഗിരി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സീ പ്ലെയ്ൻ പ്രവർത്തിക്കുക എന്ന് സംഘടന പറയുന്നു. വിസ്തൃതമായ ഇതിന്റെ വാട്ടർഡ്രോമിനകത്തേക്ക് മത്സ്യത്തൊഴിലാളികൾക്ക് പ്രവേശനം നിഷേധിക്കപ്പെടും. നിലവിൽ തന്നെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശത്തെ കൂടുതൽ ഹനിക്കുന്ന നടപടിയാണിത്. ബ്ലു ഇക്കോണമി, പുനർഗേഹം, തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളുടെ ഫലമായി കുടിയിറക്കപ്പെടുന്ന മത്സ്യമേഖലയ്ക്കുള്ള ഇരട്ടപ്രഹരം കൂടിയാണ് സീ പ്ലെയ്ൻ പദ്ധതി എന്നും ടിയുസിഐ ആരോപിച്ചു.

English Summary:

The Kerala Matsya Thozhilali Aikya Vedi (TUCI) vehemently opposes the reintroduced seaplane project, arguing it will devastate the fishing industry. TUCI criticizes the government for disregarding fishermen's concerns and implementing the project without consultation. They plan to protest, highlighting the negative impact on fishing grounds and the added pressure on a sector already grappling with projects like Blue Economy and the Coastal Highway.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com