ADVERTISEMENT

ആലങ്ങാട് ∙ നീറിക്കോട്– തട്ടാംപടി റോഡിൽ നിർമിച്ച കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നു. വാഹനയാത്രികർ അടിക്കടി നിയന്ത്രണം തെറ്റി അപകടത്തിൽപെടുന്നു. മാസങ്ങൾക്കു മുൻപു പുനർനിർമാണം നടത്തിയ ഇടനിലം– കോട്ടുതറ കലുങ്ക് പാലത്തിന്റെ ഇരുവശങ്ങളിലുമായി വിരിച്ച ടൈലുകളാണു താഴേക്ക് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ കുഴിയിൽ ചാടി നിയന്ത്രണം തെറ്റി മറിയുന്ന അവസ്ഥയാണ്. ആലുവ– പറവൂർ റോഡിലെ തട്ടാംപടി കവലയിൽ നിന്ന് ആലങ്ങാട്– കൊങ്ങോർപ്പിള്ളി റോഡിലെ നീറിക്കോട് കവലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന മാർഗമാണിത്.

അതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി ഇടതടവില്ലാതെ പോകുന്നത്. ലക്ഷങ്ങൾ മുടക്കിയാണു കലുങ്ക് പാലവും അപ്രോച്ച് റോഡും പുനർനിർമിച്ചത്. നിർമാണം പൂർത്തിയാക്കി തൊട്ടടുത്ത മാസം ഒരു വശത്തെ ടൈൽ ഇടിഞ്ഞു താഴ്ന്നിരുന്നു. നിലവിൽ വീണ്ടും ടൈൽ ഇടിഞ്ഞിരിക്കുകയാണ്. ടൈലുകൾ ഇടിഞ്ഞു താഴേക്ക് ഇരിക്കാൻ തുടങ്ങിയതോടെ നിർമാണ പ്രവർത്തനത്തിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എത്രയും വേഗം ഇടിഞ്ഞ ഭാഗം കൃത്യമായി ഉറപ്പിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

English Summary:

The approach road of the recently renovated culvert bridge connecting Neerikode and Thattumpady is collapsing, posing a serious safety hazard to motorists. Tiles have caved in on both sides, causing accidents and raising concerns about the quality of the construction. Residents demand immediate repair and investigation into potential irregularities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com