എറണാകുളം ജില്ലയിൽ ഇന്ന് (15-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
∙ ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ തീരദേശവാസികളും മീൻപിടിത്ത തൊഴിലാളികളും ജാഗ്രത പാലിക്കണം
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
മെഡിക്കൽ ക്യാംപ് നടത്തി
നെടുമ്പാശേരി ∙ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി എളവൂരിൽ ആയുർവേദ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.വി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ജയദേവൻ അധ്യക്ഷനായി.
നെഹ്റുവിന്റെ ജന്മദിനം ആഘോഷിച്ചു
പള്ളുരുത്തി∙ ലീഡർ സാംസ്‌കാരിക വേദി കൊച്ചിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് എ.എസ്.ജോൺ ഉദ്ഘാടനം ചെയ്തു. സി.എൻ.ഹർഷൻ അധ്യക്ഷത വഹിച്ചു. പ്രത്യുഷ് പ്രസാദ്, കെ.വി.തോമസ്, ഡി.എസ്.ജയകുമാർ, ആന്റിറ്റസ് വിബിൻ, എൻ.എസ്.സിറാജ് ബാബു, എഡ്വിൻ ഫെർണാണ്ടസ്, ആൽബി കൊറയ, കെ.പി.മോഹൻ എന്നിവർ പ്രസംഗിച്ചു.
ക്രിക്കറ്റ് ടൂർണമെന്റ്
മട്ടാഞ്ചേരി∙ മട്ടാഞ്ചേരി യങ്സ്റ്റേർസ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എംവൈസിഎ കോർപറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ മുതൽ ഡിസംബർ 15 വരെ വാരാന്ത്യങ്ങളിൽ തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ നടക്കും. നാളെ രാവിലെ 8ന് മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. 12 ടീമുകൾ പങ്കെടുക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ.ശ്രീനിവാസൻ അറിയിച്ചു.
സർവീസ് ക്യാംപ്
പള്ളുരുത്തി∙ ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി സർവീസ് ക്യാംപ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മുതൽ പള്ളുരുത്തി ഇ.കെ.നാരായണൻ സ്ക്വയർ ഹാളിൽ നടത്തുന്ന ക്യാംപിൽ ആയിരം രൂപ വരെയുള്ള സ്പെയർ പാർട്സ് ഉപയോഗിച്ചുള്ള റിപ്പയർ സൗജന്യമായി ചെയ്തു നൽകും.
വാട്ടർ കണക് ഷൻ വിഛേദിക്കും
മട്ടാഞ്ചേരി∙ ജല അതോറിറ്റി കരുവേലിപ്പടി സബ് ഡിവിഷന്റെ കീഴിൽ 1000 രൂപയ്ക്ക് മുകളിൽ വാട്ടർ ചാർജ് കുടിശികയുള്ള ഉപഭോക്താക്കളുടെ വാട്ടർ കണക് ഷൻ വിഛേദിക്കുന്നു. കഴിഞ്ഞ മാസം 373 കണക് ഷനുകൾ വിഛേദിച്ചു. 61 കണക് ഷനുകളിൽ റവന്യു റിക്കവറി നടപടി ആരംഭിച്ചു. എല്ലാ ഉപഭോക്താക്കളും വിഛേദന തീയതിക്ക് മുൻപ് ചാർജ് അടക്കണമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.