ഞെരിയാംകുഴി - പെരുവംമൂഴി തോട് ശുചീകരണം തുടങ്ങി
Mail This Article
കോലഞ്ചേരി ∙ ഐക്കരനാട് പഞ്ചായത്തിലെ തോന്നിക്ക പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ട്വന്റി 20യുടെ ഫണ്ട് വിനിയോഗിച്ച് ഞെരിയാംകുഴി - പെരുവംമൂഴി തോട് ശുചീകരണം തുടങ്ങി. ഫ്ലോട്ടിങ് യന്ത്രം ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിന്റെ ഉദ്ഘാടനം ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് നിർവഹിച്ചു.വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ് അധ്യക്ഷത വഹിച്ചു.
വെള്ളക്കെട്ട് മൂലം 40 ഹെക്ടറോളം പാടം കൃഷിയോഗ്യമല്ലാതായ സാഹചര്യത്തിലാണ് തോട് ശുചീകരിക്കുന്നത്. മഴുവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഘ മരിയ ബേബി, ഐക്കാരനാട് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ആശ ജയകുമാർ, അംഗങ്ങളായ ജീൽ മാവേലിൽ, മാത്യൂസ് പോൾ, ലൗലി ലൂയിസ്, രഞ്ജിത സാജു, കൃഷി ഓഫിസർ ലക്ഷ്മി സുരേഷ്, തോന്നിക്ക പാടശേഖരസമിതി ഭാരവാഹികളായ യൗനാച്ചൻ താഴവന, കെ.വി. എൽദോ എന്നിവർ പ്രസംഗിച്ചു