ADVERTISEMENT

മട്ടാഞ്ചേരി∙ ഉപയോഗ ശൂന്യമായ 148 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബെഞ്ച് നിർമിച്ച്  ആസിയഭായ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. ഇവർ നിർമിച്ച ബോട്ടിൽ ടു ബെഞ്ച് ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് റോഡിൽ സ്ഥാപിച്ചു. 

ആസിയഭായ് സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് , ജംഇയ്യത്ത് യൂത്ത് ക്ലബ്, കേരള ജൂനിയർ റെഡ് ക്രോസ് വിഭാഗം എന്നിവരും ബെഞ്ച് നിർമാണത്തിൽ പങ്കെടുത്തു. ഡപ്യൂട്ടി മേയർ കെ.എ.അൻസിയ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആന്റണി കുരീത്തറ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ജൂഡി ജോസഫ്, വൈസ് പ്രിൻസിപ്പൽ വാസിഫ യാസിർ, ഡോ. മുഹമ്മദ് ഷഫീക് എന്നിവർ പ്രസംഗിച്ചു.

English Summary:

In an inspiring display of environmental responsibility, Asiabhai Higher Secondary School in Kochi unveiled a bench crafted entirely from recycled plastic bottles. The project, involving students, teachers, and various school clubs, highlights the importance of waste reduction and sustainable practices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com