കോതമംഗലം ഉപജില്ലാ കലോത്സവം: സെന്റ് അഗസ്റ്റിൻസ് ചാംപ്യന്മാർ
Mail This Article
കോതമംഗലം∙ കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 591 പോയിന്റോടെ ഓവറോൾ ചാംപ്യൻമാരായി. അറബിക് കലോത്സവത്തിൽ 172 പോയിന്റ് നേടി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളും സംസ്കൃത കലോത്സവത്തിൽ 86 പോയിന്റുമായി മാലിപ്പാറ ഫാത്തിമമാതാ യുപി സ്കൂളുമാണു ചാംപ്യന്മാർ.
എൽപി ജനറൽ വിഭാഗത്തിൽ രാമല്ലൂർ എസ്എച്ച് എൽപി, മൈലൂർ എം എൽപി എന്നിവർ (65 പോയിന്റ്) ഒന്നും പാനിപ്ര ഗവ. യുപി, കാരക്കുന്നം ഫാത്തിമ എൽപി, ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽപി എന്നിവർ (57) രണ്ടും വെണ്ടുവഴി ഗവ. എൽപി, കോട്ടപ്പടി സെന്റ് ജോർജ് ഇംഗ്ലിഷ് മീഡിയം യുപി, കോഴിപ്പിള്ളി ഗവ. എൽപി എന്നിവർ (55) മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് (80) ഒന്നും പാനിപ്ര ഗവ. യുപി (78) രണ്ടും കോതമംഗലം സെന്റ് അഗസ്റ്റിൻസ് (74) മൂന്നും സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് അഗസ്റ്റിൻസ് (262) ഒന്നും കോതമംഗലം ശോഭന ഇംഗ്ലിഷ് മീഡിയം എച്ച്എസ് (252) രണ്ടും കോട്ടപ്പടി മാർ ഏലിയാസ് (199) മൂന്നും സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസ് (257) ഒന്നും സെന്റ് അഗസ്റ്റിൻസ് (255) രണ്ടും മാർ ഏലിയാസ് (160) മൂന്നും സ്ഥാനം നേടി. എൽപി അറബിക് വിഭാഗത്തിൽ ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽപി, മൈലൂർ എം എൽപി, ഇളമ്പ്ര എൽപി എന്നിവർ (45) ഒന്നും കാരക്കുന്നം ഫാത്തിമ, പാനിപ്ര ഗവ. യുപി എന്നിവർ (43) രണ്ടും കൂവള്ളൂർ എൽപി (41) മൂന്നും സ്ഥാനം നേടി.
യുപി അറബിക് വിഭാഗത്തിൽ ഊന്നുകൽ ലിറ്റിൽ ഫ്ലവർ എച്ച്എസ് (63) ഒന്നും ചെറുവട്ടൂർ ഗവ. യുപി (59) രണ്ടും കൂവള്ളൂർ പിഎംഎസ്എപിടിഎം യുപി (57) മൂന്നും സ്ഥാനം നേടി. ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ചെറുവട്ടൂർ ഗവ. മോഡൽ (86) ഒന്നും പുതുപ്പാടി എഫ്ജെഎം എച്ച്എസ്എസ് (74) രണ്ടും പല്ലാരിമംഗലം ഗവ. വിഎച്ച്എസ്എസ് (64) മൂന്നും സ്ഥാനം നേടി. യുപി സംസ്കൃതം വിഭാഗത്തിൽ മാലിപ്പാറ ഫാത്തിമമാതാ (86) ഒന്നും ഊന്നുകൽ ലിറ്റിൽ ഫ്ലവർ എച്ച്എസ് (80) രണ്ടും പുതുപ്പാടി എഫ്ജെഎം (55) മൂന്നും സ്ഥാനം നേടി. ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് എച്ച്എസ് (48) ഒന്നും പിണ്ടിമന ടിവിജെഎം എച്ച്എസ്എസ് (5) രണ്ടും സ്ഥാനം നേടി.
സമാപന സമ്മേളനത്തിൽ ആന്റണി ജോൺ എംഎൽഎ ട്രോഫി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷയായി. ബിജി പി. ഐസക്, ഫാ. എൽദോസ് പുൽപറമ്പിൽ, ആഷ അജിൻ, കെ.ബി. സജീവ്, ജീന കുര്യാക്കോസ്, സി.കെ. ജോസഫ്, എൽദോ കെ. പോൾ, താര എ. പോൾ, സിസ്റ്റർ റിനി മരിയ, വിൻസന്റ് ജോസഫ്, വി.എം. ഷാലി, എം.കെ. വർഗീസ്‌കുട്ടി, റിയ മേരി മോൻസി, പി.കെ. സുകുമാരൻ, എം. നിയാസ് എന്നിവർ പ്രസംഗിച്ചു.
കൂത്താട്ടുകുളം ഉപജില്ല കലോത്സവം: സെൻ്റ് ജോൺസ് സ്കൂള്‍ ചാംപ്യൻ
കൂത്താട്ടുകുളം∙ വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിൽ 460 പോയിൻ്റോടെ വടകര സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഇംഗ്ലിഷ് മീഡിയം സ്കൂളും യുപി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യുപി സ്കൂളും എൽപി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യുപി സ്കൂളും മുത്തോലപുരം സെന്റ് പോൾസ് എൽപി സ്കൂളും ഒന്നാമതെത്തി.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വാർഡംഗം ആതിര സുമേഷ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം.ജെ. ജേക്കബ് പുരസ്കാരം സമ്മാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, രമ മുരളീധര കൈമൾ, എഇഒ ബോബി ജോർജ്, ആലീസ് ബിനു, ലളിത വിജയൻ, കെ.എസ്. വിനോദ്, പിടിഎ പ്രസിഡന്റ് ഷിബു സി.ജോസഫ്, എൽ. പ്രീത, പ്രിൻസിപ്പൽ ജി. മഞ്ജുള, കെ.എം. ജേക്കബ് എന്നിവർ പ്രസംഗിച്ചു.