ചീഞ്ഞപായൽ കയറി ഒരു എൻജിൻ നിലച്ചു; അഴിമുഖത്ത് റോറോ നിശ്‌ചലമായി
Mail This Article
×
എളങ്കുന്നപ്പുഴ∙ ചീഞ്ഞപായൽ കയറി ഒരു എൻജിൻ നിലച്ചതിനെ തുടർന്നു റോ റോ സേതുസാഗർ -1 അഴിമുഖത്ത് നിശ്‌ചലമായി. ഫോർട്ട്‌കൊച്ചിയിൽ നിന്നു വാഹനങ്ങളെയും യാത്രക്കാരെയും കയറ്റി വൈപ്പിനിലേക്കെത്തും മുൻപേ വൈകിട്ട് 4.10ന് ആയിരുന്നു സംഭവം. വൈപ്പിൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ട് സഹായവുമായെത്തിയിരുന്നു. പിന്നീട് 2-ാമത്തെ എൻജിൻ പ്രവർത്തിപ്പിച്ചു മന്ദഗതിയിൽ വൈപ്പിൻ ജെട്ടിയിൽ അടുപ്പിച്ചു. പായൽ നീക്കം ചെയ്തു ഒരുമണിക്കൂറിനകം സർവീസ് പുനരാരംഭിച്ചു. അഴിമുഖത്ത് മീൻപിടിത്തയാനങ്ങളിൽ നിന്നു തള്ളുന്ന വലയുടെ അവശിഷ്ടങ്ങളും റോറോയിൽ കയറി എൻജിൻ നിലയ്ക്കുക പതിവായിരിക്കയാണ്.
English Summary:
The Ro-Ro ferry Sethusagar-1 encountered engine trouble near Vypin Jetty due to seaweed caught in its engine, briefly halting service between Fort Kochi and Vypin. Marine Enforcement provided assistance, and the ferry resumed operations within an hour after the seaweed was cleared. This incident highlights the recurring problem of fishing net remnants and debris affecting ferry operations in the estuary.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.