ADVERTISEMENT

∙ ‍മണീട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രം: ആറാട്ട് ഉത്സവം ഉച്ചപ്പൂജ 10.30
∙ അഞ്ചൽപ്പെട്ടി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി : പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയ പ്രവേശന തിരുനാൾ കുർബാന 7.00
∙ കാക്കൂർ കാർഷിക വിപണന സമിതി: ലേല വിപണി– 11.00.
∙ മ്ലാക്കുടി പീടിക അമിഗോസ് ക്ലബ്: പൈങ്ങോട്ടൂർ പഞ്ചായത്ത് 12–ാം വാർഡ് നികുതിപിരിവു ക്യാംപ് 11.00–3.30. 
∙ നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി: തിരുനാളിന് ഒരുക്കമായി നൊവേന 5.00.
∙ ശ്രീമൂലനഗരം രാജഗിരി പള്ളി : നൊവേന. കുർബാന, നൊവേന 6.00, കുർബാന, നൊവേന, ലദീഞ്ഞ്, സന്ദേശം 6.00.
∙ നെട്ടിനംപിള്ളി സെന്റ് മാക്സ്‌മില്യൻ മരിയ കോൾബെ പള്ളി : നൊവേന 6.00.
∙ മഞ്ഞപ്പെട്ടി മഹാവിഷ്ണു ക്ഷേത്രം: ദശാവതാരം ചന്ദനം ചാർത്തൽ ഉത്സവം  തിരുവാതിരകളി 7.00
∙ ആയത്തുപടി നിത്യ സഹായ പള്ളി: നിത്യ സഹായ മാതാവിന്റെയും വിശുദ്ധ പത്താം പീയൂസിന്റെയും വിശുദ്ധ  സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ  മരിച്ചവർക്കു വേണ്ടി കുർബാന 6.00,  കുർബാന 5.30,മെഗാ ഷോ. 7.00

∙ പ്രളയക്കാട് മഹാവിഷ്ണു ക്ഷേത്രം:  ദശാവതാരം ചന്ദനം ചാർത്തലും ഭാഗവത സപ്താഹ യജ്ഞവും   ഭാഗവത സംഗ്രഹം, യജ്ഞസമർപ്പണം, കലശാഭിഷേകം, മംഗളഭാരതി, ആചാര്യ ദക്ഷിണ, യജ്ഞപ്രസാദം 12.00, വൈകിട്ട്  വിശ്വരൂപ ദർശനം 5.30 
∙ ഇരിങ്ങോൾ ഇരവിച്ചിറ ശിവക്ഷേത്രം: ശിവമഹാപുരാണ യജ്ഞവും ഇരവിച്ചിറ അഷ്ടമിയും ശിവ സഹസ്രനാമാർച്ചന 6.00,  നൃത്തനൃത്യങ്ങൾ 7.00
∙ പെരുമാനി സെന്റ് ജോർജ് യാക്കോബായ  പള്ളി:  വാർഷിക പെരുന്നാൾ കുർബാന, പ്രസംഗം 8.15, സെമിത്തേരിയിൽ ധൂപ പ്രാർഥന 10.00,  പ്രസംഗം 7.00, പ്രസംഗം 8.00,ആശിർവാദം 10.30.
∙ വെങ്ങോല സണ്ണി തുരുത്തിയിലിന്റെ വീട്: റസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്ത്  5 .00

അപേക്ഷിക്കാം
പിറവം ∙ പാമ്പാക്കുട പഞ്ചായത്ത് പരിധിയിൽ 35 സെന്റ് സ്ഥലത്ത് എങ്കിലും മാവ്, പ്ലാവ് കൃഷി ചെയ്യുന്നതിനു താൽപര്യം ഉള്ളവർ കൃഷിഭവനിൽ 20ന് മുൻപ് അപേക്ഷ നൽകണം.
മരം ലേലം 23ന് 
കോതമംഗലം∙ നഗരസഭാ പാർക്കിൽ മറിഞ്ഞുവീണ 3 മഴമരം കുത്തുകുഴി–പാറായിത്തോട്ടം റോഡിൽ സെന്റ് ആന്റണീസ് കപ്പേളയ്ക്കു സമീപമുള്ള ആൽമരം എന്നിവ 23നു 11നു നഗരസഭാ ഓഫിസിൽ ലേലം ചെയ്യും. 22നു വൈകിട്ടു 4 വരെ റവന്യു വിഭാഗത്തിൽ ക്വട്ടേഷൻ സ്വീകരിക്കും. 0485 2822160.
ഉദ്ഘാടനം
കൂത്താട്ടുകുളം ∙ പാലക്കുഴ കുടുംബാരോഗ്യ കേന്ദ്രം സബ്സെന്റർ കെട്ടിടം നിർമാണോദ്ഘാടനം ഇന്ന് രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ നിർവഹിക്കും. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് അനുവദിച്ച 57 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

ശാസ്താംപാട്ട് ഇന്ന് 
പുത്തൻകുരിശ് ∙ പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ഏഴക്കരനാട് സ്വാമി ശരണം ശാസ്താംപാട്ട് സംഘം അവതരിപ്പിക്കുന്ന ശാസ്താംപാട്ട് നടക്കും. കാവുംതാഴം ശിവക്ഷേത്രത്തിൽ നിന്ന് എതിരേൽപും അന്നദാനവും ഉണ്ടാകും. മണ്ഡല മാസ പൂജയുടെ ഭാഗമായി എല്ലാ ദിവസവും വിശേഷാൽ ദീപാരാധന നടക്കും.
പ്രകൃതി ചികിത്സ ദിനാചരണം 
കോലഞ്ചേരി ∙ പുളിഞ്ചോട് നവ ജീവൻ യോഗ പ്രകൃതി ജീവന കേന്ദ്രത്തിൽ ഇന്ന് പ്രകൃതി ചികിത്സ ദിനാചരണം നടക്കും. വൈകിട്ട് 5.30ന് ടി.എം.വർഗീസ് ക്ലാസെടുക്കും.
അനുസ്മരണ സമ്മേളനം
പെരുമ്പാവൂർ ∙ വാഴക്കുളം പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷനായിരുന്ന സുബൈറുദീൻ ചെന്താരയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജന്മനാടായ മുടിക്കല്ലിൽ കോൺഗ്രസ്  8 –ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാംപും  പ്രാർഥന  സദസ്സും നടത്തി.ഡിസിസി ജനറൽ സെക്രട്ടറി ടി.എച്ച്.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്  റഹിം കടേലാൻ അധ്യക്ഷത വഹിച്ചു. അനീഷ് മുഹമ്മദ് അനുസ്മരണ പ്രസംഗം നടത്തി. കോൺഗ്രസ് വാഴക്കുളം നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റ്  ജബ്ബാർ ജലാൽ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ.വി.സി.അഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ സനിത റഹിം, ബ്ലോക്ക് പഞ്ചായത്ത് അംഗം  ഷമീർ തുകലിൽ, കോൺഗ്രസ്  വാഴക്കുളം നോർത്ത് മണ്ഡലം പ്രസിഡന്റ്  അഷറഫ്തേനൂർ, വാഴക്കുളം  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ  കെ.എം.അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
തിരുവാതിര പൂജ 
പെരുമ്പാവൂർ ∙ ഇടവൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവാതിര പൂജ നാളെ നടത്തും. ഗണപതിഹോമം, പ്രസാദ ഊട്ട് എന്നിവയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com