എച്ച്എംടി–മെഡിക്കൽ കോളജ് റോഡ് മണ്ണ് നിറഞ്ഞ് അപകട ഭീതിയിൽ
Mail This Article
×
കളമശേരി ∙ എച്ച്എംടി –മെഡിക്കൽ കോളജ് റോഡിൽ ബസ് ടെർമിനലിനു സമീപം റോഡിന്റെ ഇരുവശത്തും മണ്ണ് നിറഞ്ഞുകിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആംബുലൻസുകൾക്കുമാണു റോഡിൽ നിറഞ്ഞുകിടക്കുന്ന മൺതിട്ട ഭീഷണി ഉയർത്തുന്നത്. മഴ പെയ്യുമ്പോൾ ഇതുവഴിയുള്ള വാഹനയാത്രയും കാൽനട യാത്രയും ബുദ്ധിമുട്ടാണ്.
രോഗികൾക്കും ബുദ്ധിമുട്ടാണ്. നവംബർ 2ന് മെഡിക്കൽ കോളജിന്റെ പ്രധാനപ്പെട്ട പ്രവേശന കവാടത്തിനു സമീപം മതിലിടിഞ്ഞു റോഡിലേക്കു വീണുകിടക്കുകയാണ്. നടപ്പാതയിൽ വീണുകിടക്കുന്ന മതിലിന്റെ ഭാഗങ്ങൾ പോലും നീക്കം ചെയ്യാൻ 15 ദിവസം പിന്നിട്ടിട്ടും മെഡിക്കൽ കോളജധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മതിൽ ഇടിഞ്ഞുകിടക്കുന്ന ഭാഗത്തുകൂടെ മലിനജലവും മണ്ണും റോഡിലേക്കു കുത്തിയൊലിക്കുന്നു.
English Summary:
This article highlights the dangerous condition of the HMT-Medical College Road in Kalamassery, Kerala, where piles of mud and debris pose a significant risk to commuters, especially two-wheelers and ambulances. The article also points out the negligence of the Medical College authorities in addressing the issue despite a portion of their boundary wall collapsing and adding to the problem.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.