പ്രതിഷേധത്തിര ഇരമ്പി മുനമ്പം; മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സമരമെന്ന് മാർ ആൻഡ്രൂസ് താഴത്ത്
Mail This Article
മുനമ്പം ∙ മുനമ്പം റിലേ നിരാഹാര സമരത്തിന്റെ 36–ാം ദിനത്തിൽ എസ്എൻഡിപി യൂണിറ്റ് അംഗങ്ങൾ ആയ ശ്രീദേവി പ്രദീപ്, ഗീതാ ബോസ്, സുനന്ദ ഉണ്ണിക്കൃഷ്ണൻ, ബീന ബേബി, ഗിരിജ മണി, മഹതി ശാർങധരൻ, പുഷ്പ രാമകൃഷ്ണൻ, പത്മ മോഹൻ, സുലോചന ശശി, തങ്കമണി ദിലീപ്, ചന്ദ്രിക ഗോപി ഓമന ജോയ്, സൗമി വേണു, ലതികാ ശശി, ലതികാ രാധാകൃഷ്ണൻ, സിനി സലി, അമ്പിളി ഷിബു , ആതിര മധു എന്നിവർ നിരാഹാരമിരുന്നു.
കടൽവാതുരുത്ത് ഹോളി ക്രോസ് ഇടവക വികാരി ഫാ. ജോയ് തേലക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി ജൂഡ് പണിക്കശേരി, ആൽബി റെയ്മണ്ട്, സംസ്ഥാന മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റും, ഓൾ ഇന്ത്യ ട്രഷററും ആയ എ .ഡി ഉണ്ണിക്കൃഷ്ണൻ, ഇടുക്കി രൂപതാ വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ജോഷി കരിവേലിയ്ക്കൽ, കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പിതൃവേദി പ്രസിഡന്റ് റെജി കൈപ്ലാക്കൽ, എക്സിക്യൂട്ടീവ് മെംബർമാരായ സെബാസ്റ്റ്യൻ ചെറുവാലി, സാബു പള്ളത്ത്, കൊച്ചി രൂപത പെരുമ്പടപ്പ് സാന്താക്രൂസ് ദേവാലയ പാസ്റ്ററൽ കൗൺസിൽ അംഗം ജോർജ് കിളിയാറ, വിൻസന്റ് ഡി പോൾ അംഗങ്ങൾ, കേരള വിശ്വകർമ സംസ്ഥാന പ്രസിഡന്റ് സതീഷ് പത്മനാഭൻ ,
സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. വിജയനാഥ്, ചെറായി റണ്ണേഴ്സ് ക്ലബ്, അംഗങ്ങൾ, ഡൊമിനിക്കൻ അൽമായ കൂട്ടായ്മ അംഗങ്ങൾ, കോട്ടപ്പുറം രൂപത തുരുത്തിപ്പുറം ജപമാലരാജ്ഞി ഇടവക വികാരി ഫാ ജോജോ പയ്യപ്പിള്ളി, സിഎസ്എസ് ജപമാല രാജ്ഞി യൂണിറ്റ് സെക്രട്ടറി ബൈജു ഒളാട്ടുപുറം, ഇടക്കൊച്ചി സെന്റ് മേരീസ് ദേവാലയ വികാരി ഫാ ആന്റണി കൂട്ടുമ്മേൽ, കെഎൽസിഎ ഭാരവാഹികൾ, സിസ്റ്റേഴ്സ്, കോതമംഗലം രൂപത അംബികാപുരം സെന്റ് മേരീസ് ഇടവക വികാരി ഫാ.ജയിംസ് ചൂരത്തോളി, ഇടവക പ്രതിനിധികൾ, തുറവൂർ സെന്റ് അഗസ്റ്റിൻ ദേവാലയ വികാരി ഫാ.ആന്റണി പുതിയാപറമ്പിൽ, ഇടവക പ്രതിനിധികൾ എന്നിവർ ഐക്യദാർഢ്യവുമായി സമര പന്തലിലെത്തി.
മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സമരമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്
മുനമ്പം ∙ മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ സമരമല്ല, മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമരമാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലേ സത്യഗ്രഹ വേദിയിൽ പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ആർച്ച്ബിഷപ് ഓർമിപ്പിച്ചു. ഭാരത കത്തോലിക്കാ മെത്രാൻ സമിതി മുനമ്പത്തെ വേദനിക്കുന്ന എല്ലാ മനുഷ്യരുടെയും കൂടെയുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറലും സിസിഐ ഓർഗനൈസറുമായ മോൺ. ജോളി വടക്കൻ, സിസിഐ സെക്രട്ടറി ഫാ. രാജു അലക്സ്, ഫ്രാൻസിസ് മൂലൻ, ബിജു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.