കാണിനാട് രാജർഷി കവല: വീടുകൾക്ക് ഭീഷണിയായി മണ്ണെടുപ്പ് തുടരുന്നു
Mail This Article
×
പുത്തൻകുരിശ് ∙ കാണിനാട് രാജർഷി കവലയ്ക്ക് സമീപം മണ്ണെടുപ്പ് വീടുകൾക്കു ഭീഷണിയായെന്നു പരാതി. വടവുകോട് – കാണിനാട് റോഡിന് സമീപം. ഏക്കർ കണക്കിനു ഭൂമിയിൽ നിന്ന് വെള്ള മണ്ണ് ഖനനം ചെയ്തു കൊണ്ടു പോവുന്നത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നും ആക്ഷേപം ഉയർന്നു. 50 അടി ഉയരത്തിൽ മണ്ണ് എടുത്തിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്താതെ മണ്ണെടുപ്പിന് അനുമതി നൽകിയത് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചാലിക്കര ആറാട്ടുമല കോളനിക്കു സമീപമുള്ള മണ്ണെടുപ്പും ജനത്തിനു ദുരിതമായി. അമിത ലോഡുമായി വണ്ടികൾ വരിക്കോലി –കുഴിക്കാട് റോഡിലേക്ക് പ്രവേശിക്കുമ്പോൾ മണ്ണ് റോഡിൽ വീഴുന്നതിനാൽ വഴിയാത്രക്കാരും വാഹനങ്ങളിൽ പോക്കുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നു.
English Summary:
Unregulated soil mining activities near residential areas in Puthenkurish are causing alarm among residents. The excavation, reaching depths of 50 feet, is feared to have severe environmental consequences. Additionally, overloaded trucks transporting soil are creating hazardous conditions on roads, impacting residents' safety and well-being.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.