ADVERTISEMENT

എറണാകുളം∙ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കേരള ഹൈക്കോടതിക്ക് മുൻവശമുള്ള എം.എം മാത്യു ബിൽഡിങ്ങിൽ പാർക്ക് ചെയ്തിരുന്ന ഹീറോ ഡ്യൂയറ്റ് മോഡൽ സ്കൂട്ടറും  ബേസിൽ റോഡിൽ ഉള്ള വർഷോപ്പിൽ നിന്നും മോഷണം പോയ ആക്ടീവ സ്കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതികളായ ജിത്തുരാജ് (24), തുളസിദാസ്, വേണുഗോപാൽ (52) എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഹീറോ ഹോണ്ട സ്പ്ലെൻഡർ മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിലും പ്രതിയാണ് അറസ്റ്റിലായ വേണുഗോപാൽ. സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുചക്ര വാഹന മോഷണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം സ്റ്റേഷൻ പരിധികളിലും സമീപപ്രദേശങ്ങളിലും ഉള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ കേസുകളിലെ പ്രതികളെകുറിച്ചുളള വിവരങ്ങൾ ശേഖരിച്ചും മറ്റും നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

English Summary:

Ernakulam Central Police Station arrested two individuals for stealing two-wheelers in various districts of Kerala. The arrests followed an extensive investigation involving CCTV footage analysis and suspect tracking, leading to the recovery of stolen vehicles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com