ADVERTISEMENT

കോലഞ്ചേരി ∙ വടവുകോട് ബ്ലോക്കിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വാങ്ങിയ കാർഷിക യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. 2013 മുതൽ 2018വരെ വാങ്ങിയ 2 ഉഴവ് യന്ത്രവും 2 കൊയ്ത്ത് മെതി യന്ത്രവുമാണ് കട്ടപ്പുറത്തായത്. 60 ലക്ഷം രൂപ മുടക്കി വാങ്ങിയ യന്ത്രങ്ങളാണിവ.കേരളത്തിലെ പാടങ്ങൾക്ക് അനുയോജ്യമല്ലാത്ത ഉപകരണങ്ങൾ ആണ് ഇവയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരേന്ത്യയിലെ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന തരം യന്ത്രങ്ങളാണ് വാങ്ങിയത്.ബ്ലോക്ക് പഞ്ചായത്തിന്റെ മാർഗ രേഖയിൽ പറയാത്ത ഉപകരണങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് കഴിഞ്ഞ ഭരണ സമിതി വാങ്ങിയതാണ് വിനയായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് പറഞ്ഞു.

ഉപകരണങ്ങൾ നിർമിച്ച കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സ്പെയർ പാർട്സുകൾ അതിനാൽ ലഭ്യവുമല്ല.സാധ്യതാ പഠനം നടത്താതെ യന്ത്രം വാങ്ങിയതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻസിപി (എസ്) ജില്ലാ സെക്രട്ടറി എം.എം. പൗലോസ് വിജിലൻസിനു പരാതി നൽകി.നാട്ടിൽ പ്രചാരത്തിലുള്ള ഒരു കമ്പനിയുടെ കൃഷി യന്ത്രം കേടായപ്പോൾ പട്ടിമറ്റം അഗാപ്പെ കമ്പനിയുടെ സഹകരണത്തോടെ ഇപ്പോഴത്തെ ഭരണ സമിതി നന്നാക്കി ഉപയോഗിച്ചു വരുന്നുണ്ട്.

English Summary:

Valuable agricultural machinery lies abandoned in Kolanchery, raising concerns about improper planning and potential corruption. The machines, unsuitable for Kerala's paddy fields, were purchased without feasibility studies during the previous administration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com