ADVERTISEMENT

പള്ളുരുത്തി ∙ തോപ്പുംപടി ബിഒടി പാലം ജംക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് ഒരു വർഷം പിന്നിടുന്നു. പശ്ചിമ കൊച്ചിയിലേക്കുള്ള പ്രധാന കവാടങ്ങളിൽ ഒന്നായ ഇവിടം രാത്രിയായാൽ കൂരിരുട്ടിലാണ്. വെളിച്ചമില്ലാത്തതിനാൽ വാഹനങ്ങൾക്കു പരസ്പരം കാണാനാകാത്ത സ്ഥിതി. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. ബിഒടി പാലം വഴിയാണ് അരൂർ, ചെല്ലാനം, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി ഭാഗങ്ങളിലേക്ക് ആളുകൾ പോകുന്നത്.

വെളിച്ചമില്ലാത്തത് മൂലം ബസ് സ്റ്റോപ്പിൽ എത്തുന്ന യാത്രക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യവും വർധിച്ചിട്ടുണ്ട്. രാത്രി  ഇതുവഴിയുള്ള സഞ്ചാരം ദുർഘടമാണെന്ന് യാത്രക്കാർ പരാതി പറയുന്നു. കഴിഞ്ഞ വർഷം വാഹനമിടിച്ചു ഹൈമാസ്റ്റ് ലൈറ്റിന് കേടുപറ്റിയിരുന്നു. അന്ന് തകരാർ പരിഹരിക്കുന്നതിനായി അഴിച്ചുകൊണ്ടുപോയ ലൈറ്റ് ഇതുവരെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

English Summary:

The Thoppumpady BOT bridge junction, a major entry point to West Kochi, has been shrouded in darkness for a year due to a damaged high-mast light. This has led to accidents, safety concerns for pedestrians and passengers, and increased anti-social activities. Despite being removed for repairs, the light has not been restored, causing significant hardship for commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com