ADVERTISEMENT

പിറവം∙ വഴിവിളക്കുകൾ തകരാറിലായതോടെ പാമ്പാക്കുട ടൗണും പരിസരവും ഇരുട്ടിൽ. തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ഉള്ളവയുടെ അറ്റകുറ്റപ്പണി വൈകുന്നതാണു ബുദ്ധിമുട്ടിനിടയാക്കുന്നത്.  മൂവാറ്റുപുഴയ്ക്കും പിറവത്തിനും ഇടയിലുള്ള പ്രധാന ടൗണാണു പാമ്പാക്കുട. തിരക്കേറിയ പള്ളിത്താഴം ജംക്‌ഷൻ പോലും വൈകിട്ടു  വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ ഇരുട്ടിലാകും.   2 ബാങ്ക് ശാഖകളും 5 സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും,പോസ്റ്റ് ഓഫിസ്,സ്കൂൾ  ഉൾപ്പെടെ  മറ്റു സ്ഥാപനങ്ങളും ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. 

നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നു മിനിമാസ്റ്റ് ലൈറ്റിനു പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനൂപ് ജേക്കബ് എംഎൽഎ  തുക അനുവദിച്ചെങ്കിലും സ്ഥാപിക്കുന്നതിനു യോജിച്ച പൊതുസ്ഥലം കണ്ടെത്താനായിട്ടില്ലെന്നാണു വിവരം. ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഹൈമാസ്റ്റ് ലൈറ്റും തകരാറിലാണ്. നാളുകൾക്കു മുൻപു സ്ഥാപിച്ച ലൈറ്റിന്റെ ഏതാനും ദളങ്ങൾ മാത്രമാണു ഇപ്പോൾ പ്രകാശിക്കുന്നത്.രാമമംഗലം, കിഴുമുറി റൂട്ടിലും പലയിടത്തും വഴിവിളക്കുകൾ തകരാറിലാണ്.

English Summary:

Pambakuda town and its surrounding areas are grappling with darkness due to widespread streetlight malfunctions. Despite funding allocated for a new light, the lack of a suitable location and delays in repairs are causing significant hardship for residents and businesses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com