ADVERTISEMENT

കൂത്താട്ടുകുളം∙ആലപ്പുഴ– മധുര സംസ്ഥാന പാതയുടെ ഭാഗമായ കൂത്താട്ടുകുളം– തലയോലപ്പറമ്പ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് അപകട ഭീഷണിയാകുന്നു. ഇലഞ്ഞി ചീപ്പുംപടിക്കു സമീപമാണ് റോഡിന്റെ സംരക്ഷണ ഭിത്തി 3 മീറ്റർ ഉയരത്തിലും 50 മീറ്റർ നീളത്തിലും ഇടിഞ്ഞ് തോട്ടിൽ പതിച്ചത്. 6 വർഷം മുൻപ് സംരക്ഷണഭിത്തിയുടെ ഭാഗങ്ങൾ ഇടിഞ്ഞു തുടങ്ങിയതാണെന്നു നാട്ടുകാർ പറഞ്ഞു. റോഡിൽ ഈ ഭാഗത്ത് വെള്ളം കയറാതിരിക്കാൻ ഭിത്തി ഉയർത്തി പണിതപ്പോൾ പഴയ ഫൗണ്ടേഷനു മുകളിൽ നിർമിച്ചതാണ് ബലക്ഷയത്തിനു കാരണമായത്. 

സ്കൂൾ ബസുകളും ടോറസ്, ടിപ്പർ ലോറികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. ഈ ഭാഗത്ത് വളവു കൂടിയായതിനാൽ അപകട സാധ്യതയും കൂടുതലാണ്. ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ്, താൽക്കാലിക ബാരിക്കേഡ് എന്നിവ സ്ഥാപിക്കണമെന്നാണ് ആവശ്യം. കല്ലും മണ്ണും തോട്ടിൽ വീണു കിടക്കുന്നത് നീരൊഴുക്കിനു തടസ്സമാകുന്നു. ഇതോടെ മഴ പെയ്യുമ്പോൾ പാടശേഖരങ്ങളിൽ വെള്ളം കയറി കൃഷി നശിക്കുന്ന സ്ഥിതിയാണ്. വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, പഞ്ചായത്തംഗം എം.പി. ജോസഫ് എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി, പിഡബ്ല്യുഡി അധികൃതർ എന്നിവർക്ക് പരാതി നൽകി.

English Summary:

A major section of retaining wall along the Koothattukulam-Thalayolaparambu road has collapsed, endangering drivers and obstructing water flow to nearby fields. Locals and officials are urging the PWD to take immediate action to address the safety hazards and prevent further damage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com