ADVERTISEMENT

വൈപ്പിൻ ∙ ഒറ്റനോട്ടത്തിൽ ഒരു മീൻ പൊരിച്ചു കുത്തി നിർത്തിയതു പോലെ തോന്നിയേക്കാം. പക്ഷേ സത്യത്തിൽ ഇത് മീനുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു മീൻ രൂപമാണ്. കടൽ മലിനീകരണത്തിനെതിരെയുള്ള സന്ദേശം പകരുകയാണ് ലക്ഷ്യം. ബോട്ടുകൾക്കും മറ്റും കടലിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്, റബർ ചെരുപ്പുകളാണ് ഈ മീനിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ദൂരക്കാഴ്ചയിൽ ചെതുമ്പലുകൾ പോലെ തോന്നുന്നത് ചെരുപ്പുകളുടെ ഉപ്പൂറ്റി ഭാഗമാണ്. കടൽ മലിനീകരണത്തിനെതിരെ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ മീൻ ബോധവൽക്കരണത്തിനൊപ്പം കുഴുപ്പിള്ളി ബീച്ചിൽ എത്തുന്ന സന്ദർശകരുടെ ഇഷ്ട സെൽഫി പോയിന്റുമായി മാറിക്കഴിഞ്ഞു.

English Summary:

A striking fish sculpture, crafted entirely from plastic and rubber waste collected from the sea, is making waves at Kuzhupilly Beach. This initiative, spearheaded by volunteer organizations, serves as a powerful reminder of the devastating impact of marine pollution while offering a unique photo opportunity for visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com