ADVERTISEMENT

കുമളി ∙ പമ്പ്ഹൗസിനു കെട്ടിട നമ്പർ അനുവദിക്കാൻ ഏലം കർഷകനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ കുമളി പഞ്ചായത്ത് ഹെഡ് ക്ലാർക്ക് അജികുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. 10,000 രൂപയും കണ്ടെത്തി. ചെങ്കര കുരിശുമല സ്വദേശിയായ വിജയകുമാറിന്റെ പരാതിയിലാണു നടപടി. ഏലത്തോട്ടത്തിൽ നിർമിച്ച പമ്പ്ഹൗസിനു കെട്ടിട നമ്പർ ലഭിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെങ്കിലും കൈക്കൂലിയായി 15000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 3 ദിവസം മുൻപ് 5,000 രൂപ കൊടുത്തു.

ബാക്കി 10,000 രൂപയും കൂടി കിട്ടാതെ നമ്പർ നൽകില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് വിജയകുമാർ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നൽകിയ 10,000 രൂപ ഇന്നലെ അജികുമാറിന് കൈമാറി. തൊടുപുഴ വിജിലൻസ് ഡിവൈഎസ്പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈന്യത്തിൽ നിന്നു സ്വയം വിരമിച്ച ഉദ്യോഗസ്ഥനാണ് അജികുമാർ. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com