ഇടുക്കി ജില്ലാ ഒളിംപിക് ഗെയിംസ് തുടങ്ങി; അത്‌ലറ്റിക് മത്സരം 16ന്
Mail This Article
നെടുങ്കണ്ടം ∙ ജില്ലാ ഒളിംപിക് ഗെയിംസിനു നെടുങ്കണ്ടത്തു തുടക്കം. എം.എം.മണി എംഎൽഎ. ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ പതാക ഉയർത്തി. ഘോഷയാത്ര വാഴൂർ സോമൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. നൂറുകണക്കിന് കായിക താരങ്ങളും വിദ്യാർഥികളും കായികപ്രേമികളും പങ്കെടുത്തു. 19ന് തൊടുപുഴയിൽ സമാപിക്കും. 22 ഇനങ്ങളിലാണു മത്സരം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്, അസോസിയേഷൻ സെക്രട്ടറി എം.എസ്.പവനൻ, വൈസ് പ്രസിഡന്റ് എം.സുകുമാരൻ, ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് എം.എൻ.ഗോപി, സെക്രട്ടറി സൈജു ചെറിയാൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വി.എൻ.മോഹനൻ, കേരള ഒളിംപിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രിൻസ് കെ.മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു.നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ടി.എം.ജോൺ, അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ബേബി വർഗീസ്, ഒളിംപിക് വേവ് ജില്ലാ കൺവീനർ വിനോദ് വിൻസന്റ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ.സുരേഷ്, വ്യാപാര വ്യവസായ സമിതി സെക്രട്ടറി ധനേഷ് കുമാർ, നെടുങ്കണ്ടം ബിഎഡ് കോളജ് പ്രിൻസിപ്പൽ രാജീവ് പുലിയൂർ , ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ, വിജിമോൾ വിജയൻ എന്നിവർ പ്രസംഗിച്ചു.
അത്‌ലറ്റിക് മത്സരം 16ന്
കട്ടപ്പന ∙ ജില്ലാ ഒളിംപിക് അത്‌ലറ്റിക് മത്സരം 16ന് രാവിലെ 8.30 മുതൽ കാൽവരിമൗണ്ട് സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ജനനത്തീയതി തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. ജില്ലാ അത്‌ലറ്റിക് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകൾ മുഖേന 14ന് വൈകിട്ട് 5ന് മുൻപ് http://idukkiathletics.weebly.com എന്ന സൈറ്റിൽ പേരു റജിസ്റ്റർ ചെയ്യണം.