ADVERTISEMENT

മറയൂർ∙ ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയ ഗവൺമെന്റ് സ്‌കൂളായി മറയൂർ ഗവൺമെന്റ് എൽപി സ്‌കൂൾ. ഈ അധ്യയനവർഷം 150 കുട്ടികളാണ് എൽപി സ്‌കൂളിൽ പ്രവേശനം നേടിയത്. ഇതിൽ 100 കുട്ടികൾ ഒന്നാം തരത്തിലും 50 കുട്ടികൾ രണ്ട് മുതൽ നാലു വരെയുള്ള ക്ലാസുകളിലുമാണു പ്രവേശനം നേടിയത്. 5 വർഷങ്ങൾക്കു മുൻപുവരെ കുട്ടികളുടെ പ്രവേശനത്തിൽ പിറകിൽ നിന്നിരുന്ന സ്കൂൾ 2021-22 ൽ ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും അധികം കുട്ടികൾ പ്രവേശനം നേടിയ സ്‌കൂളായി മാറി.

സ്‌കൂളിലെ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും മറയൂർ പഞ്ചായത്ത് അധികൃതരുടെയും കൂട്ടായ പരിശ്രമമാണു സ്‌കൂളിന്റെ നില മെച്ചപ്പെടാൻ കാരണം. 1952ലാണ് മറയൂർ ഗവൺമെന്റ് എൽപി സ്‌കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്‌കൂളിന്റെ പ്രവർത്തനത്തെ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപന സൗകര്യങ്ങളുടെയും അഭാവം സാരമായി ബാധിച്ചിരുന്നു.

കുറച്ചു വർഷങ്ങൾക്കു മുൻപു വരെ സ്‌കൂളിലെ ചില ക്ലാസുകളുടെ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയാണു മറയൂർ ഗവൺമെന്റ് എൽപി സ്‌കൂൾ പ്രവർത്തിക്കുന്നത്. അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്നു സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. മറയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കു പ്രഭാതഭക്ഷണം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com